അതേ കീടങ്ങളാണ് നാം

അതേ കീടങ്ങളാണ് നാം

Spread the love

അതേ കീടങ്ങളാണ് നാം

അതേ കീടങ്ങളാണ് നാം

അവൻ ജന്മം കൊണ്ടത് നിന്‍റെ നിശ്വാസത്തിന്‍റെ
ചൂടേറ്റ്.

പൊഴിഞ്ഞു വീണത് കരയെ ഇടവിടാതെ ചംബിക്കുന്ന
സാഗരത്തിൽ നീരൊഴുക്കിവിട്ട കണ്ണുനീർ തുള്ളിയെ
പുൽകാൻ.

പക്ഷ വിധി കരുതിവച്ച നിയോഗമോ ചുട്ടു പൊളളുന്ന
മണൽക്കാട്ടിൽ അലഞ്ഞു നടന്ന ഒരു വേനൽക്കനവിന്
ദാഹമകറ്റാൻ

കരയാൻ കണ്ണുനീരില്ലാത്ത മഴത്തുള്ളീ നീ കരയരുത്.
കാരണം കണ്ണുനീർതുള്ളികൾ പാഴ്ജന്മങ്ങളായി പിറക്കുന്ന
ഈ ലോകത്ത് വേദന എന്തെന്ന്
അറിയാത്തവർ കരയാൻ കാരണങ്ങൾ
തേടിയലയുമ്പോൾ ഇല്ലാത്ത പുഞ്ചിരിക്ക് ജന്മം
കൊടുക്കാൻ വിധിക്കപ്പെട്ട കീടങ്ങളാണ് നാം.


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments