അമ്മ

അമ്മ

Spread the love

അമ്മ

അമ്മ

പേറ്റുനോവിൽ നിന്നും കരുത്തു പൊങ്ങിയതും നീ
പെറ്റ വയറിലെ രക്തതമൂറ്റി കുടിച്ചു വറ്റിച്ചതും നീ
മടിത്തട്ടിൽ കിടന്നു മുലപ്പാൽ നുകർന്നതും നീ
ഇടനെഞ്ചിലായി വാക്കുകൾ കുത്തിയിറക്കിയതും നീ

തട്ടിവീണപ്പോൾ നീട്ടിയ വിരലിൽ വേദന മറന്നതും നീ
ഇന്ന് നിന്‍റെ നേരെ നീട്ടിയ കരങ്ങൾ തട്ടിയകറ്റിയതും നീ
വിശപ്പ് മറന്നു കോരിവിളമ്പിയ കഞ്ഞി കുടിച്ചതും നീ
ഇന്നവൾക്കു വിളമ്പാൻ മണ്ണിൽ കുഴി കുത്തിയതും നീ

നാളെ നിന്‍റെ മക്കൾ നിനക്കായും തോണ്ടുമൊരാറടി
മണ്ണ്, അതിൽ നിനക്കയാവർ ഒരു മാളിക പണിയും പൂ –
കൊണ്ട് നിനക്ക് മഞ്ചലൊരുക്കും കള്ളക്കണ്ണുനീര്‍ കൊണ്ട്
നിനക്ക് കുടിനീരേകി ചിരിക്കുന്ന നാളെയിലേക്കവർ മറയും

അപ്പോഴും അവിടെ നിനക്കായൊരു കൂട്ടിന് നിറഞ്ഞു-
തുളുമ്പിയ മിഴികളുമായൊരു ചക്കിച്ചുളിഞ്ഞ
മുഖമുണ്ടാകും, പണ്ട് നീ കുഴികുത്തി കുഞ്ഞി
കൊടുത്തു തളളിപ്പറഞ്ഞ നിന്നെ പെറ്റ വയറിന്നുടമ

അകലാത്ത മനസും വറ്റാത്ത സ്നേഹവും കണ്ണുനീരിൽ
കുതിർന്ന മിഴികളുമുള്ള അമ്മേ നിനക്ക് തുല്യം നീ മാത്രം..!


Spread the love

Similar Posts

5 1 vote
Article Rating
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments