അറിയുന്നുവോ കുഞ്ഞ നീ

അറിയുന്നുവോ കുഞ്ഞേ നീ

Spread the love

അറിയുന്നുവോ കുഞ്ഞേ നീ

അറിയുന്നുവോ കുഞ്ഞ നീ

അറിയുന്നുവോ കുഞ്ഞ നീ നിന്‍റെയുള്ളിൽ
നീയറിയാതെ വാർക്കുന്ന കണ്ണുനീർ തുള്ളികൾ
അറിയുന്നുവോ കുഞ്ഞ നിൻ ജന്മവും, അതറിഞ്ഞ
നിൻ ജനനിയുമൊടുവിൽ നിന്നെ പറിച്ചെറിഞ്ഞതും

നിലമറന്നു സുഖം തേടിയവരലഞ്ഞപ്പോൾ
നില തെറ്റിയ മനസിനെ പിടിച്ചുകെട്ടിയവർ
നിലക്കാത്ത നിൻ ഹൃദയതാളം വരിഞ്ഞു-
കെട്ടുവാൻ നിന്നയറുത്ത് ദൂരെയെറിഞ്ഞതും

ന്യായം ചോദിച്ച കാലത്തിനു മുന്നിൽ പൊയ്
വാക്കുകൾ കൊണ്ടവർ വേലി തീർത്ത്
അമ്മയെന്ന വാക്കിനു രക്തക്കറ ചാർത്തി-
കൊടുത്തതുമൊടുവിൽ നീയറിഞ്ഞുവോ കുഞ്ഞേ

കൊത്തി നുറുക്കി നിന്നെയൊരു മാംസപിണ്ഡം
പോലൊരു ചവറ്റു കൂനയിൽ വിശപ്പ് നാറിയ
നായ്ക്കൾക്ക് കടിച്ചു കീറാനിട്ടു കൊടുത്തതും
അറിഞ്ഞുവോ കുഞ്ഞ നീയൊരുമാത്രയെങ്കിലും

അവിഹിതമല്ലാത്താരു ഗർഭം പേറിയിന്നവൾ
ചിരിക്കുമ്പോൾ കൊന്നു തിന്ന നിന്‍റെ ഉടലിന്‍റെ
ഗന്ധം തങ്ങി നിൽക്കുന്ന ഗർഭ പാത്രത്തിൽ
നിന്റെ ഉടപ്പിറന്നോൾ തേങ്ങിക്കരയുന്നതും

“അറിയുന്നുവോ കുഞ്ഞ നീ….!!”


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments