ആ തോന്നല്‍
ആ തോന്നല്‍
ചിലരെയൊക്കെ ആദ്യമായ് കാണുമ്പോൾ,
ചിലരോടൊക്കെ സംസാരിക്കുമ്പോൾ, ചില
പാട്ടുകൾ കേൾക്കുമ്പോൾ, ചില
ദിവസങ്ങളിലെ സായാഹ്നങ്ങൾ തഴുകി
കടന്നുപോകുമ്പോൾ, ചില വഴിയോരങ്ങളിൽ
കൂടി ഒറ്റയ്ക്ക് നടക്കുമ്പോൾ, ചിലർ നമ്മളോട്
വഴക്കിടുമ്പോൾ, ചില രാത്രികളിൽ മാനം
നോക്കി നക്ഷത്രങ്ങൾ എണ്ണി കിടക്കുമ്പോൾ,
ചില വേദനകളിൽ ആശ്വാസം പകരുന്ന
വാക്കുകൾ നമ്മെ തേടിയെത്തുമ്പോൾ…..
നിങ്ങൾക്ക് തോന്നാറില്ലേ നിങ്ങൾ
ഒറ്റക്കല്ലയെന്നു, എനിക്ക് തോന്നാറുണ്ട് വളരെ
ചുരുക്കമായി ആ ചിലതൊക്കെ എന്നെ തേടി
വരുമ്പോൾ. പക്ഷെ അവയൊക്കെ
ആയുസ്സെത്താതെ കണ്ണടക്കുമ്പോൾ ഞാൻ
വീണ്ടും നോക്കെത്താ ദൂരത്ത് കണ്ണും
നട്ടിരിക്കാറുണ്ട് ഇനിയൊരിക്കലും തിരിച്ചു
വരാത്ത ചിലതിനുവേണ്ടി.