ഇന്നെവിടെ നീ

ഇന്നെവിടെ നീ

Spread the love

ഇന്നെവിടെ നീ

ഇന്നെവിടെ നീ

മറവിയുടെ ആഴങ്ങളിൽ നിന്നും അണപൊട്ടിയൊഴുകിയ
നദിയുടെ നിലതെറ്റിയ മൗനം പോലെയും
മരണമാം ചിലങ്കയിൽ കോർത്ത മണികളിലോരോന്നിലായ്
ഒളിപ്പിച്ച എന്‍റെ ഹ്യദയ താളം പോലെയും

അലറിക്കരഞ്ഞ കടലിന്‍റെ ആർദ്രമാം ചുണ്ടുകൾ
തിരകളായി തീരത്തെ ചുംബിച്ചതും
എരിയുന്ന മരുഭൂവിൽ പിറന്നുവീണ മൺതരികൾ
ഇരുളിന്‍റെ കുളിർമയിൽ ഇറുകി പുണർന്നതും

വേടന്‍റെ വലയിൽ വീണോരിണയുടെ വേദനയില്‍
അവനൊരു തീയായി എരിഞ്ഞതും
കാലം കടംതന്നൊരെൻ നോവിനെ പകർത്തുവാൻ നിറം
മങ്ങിയ നിന്‍റെ കണ്ണുകളിൽ പലവട്ടം തിരഞ്ഞതും

എന്നിലെ ഞാനായി കിളുർത്ത നിന്‍റെ മോഹങ്ങളിൽ
മാഞ്ഞുപോയ എന്‍റെ ജീവനും ജീവിതവുമായിരുന്നു..!


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments