ഇര

ഇര

Spread the love

ഇര

ഇര

അറവുശാലകളിൽ തൂങ്ങിയാടുന്ന മാംസപിണ്ഡങ്ങൾ
വലിച്ചിഴച്ച് കടിച്ചു കീറുന്ന തെരുവ് നായ്ക്കളെ പോൽ
ഇരുട്ടിലും വെളിച്ചത്തിലും, വീട്ടിലും, തെരുവിലും
അവരവളെ കടിച്ചുകീറി തിന്നു വലിച്ചെറിഞ്ഞപ്പോൾ
ഇരയെന്നവൾക്ക് പേര് ചാർത്തി മൂലയ്ക്കിരുന്നു നാം

മാധ്യമങ്ങൾ വീണ്ടും വീണ്ടും ഇരയെ കടിച്ചു കീറുമ്പോൾ
നോക്കിയിരുന്ന് പ്രതികരിച്ച നാം, നമ്മുടെ അമ്മയും പെങ്ങളും
ഭാര്യയും മകളും നാളെയൊരു ഇരയെന്ന പേര് ചാർത്തി
കിട്ടുവാൻ ജീവിച്ചിരിപ്പുണ്ടന്ന് എന്തുകൊണ്ട് മറക്കുന്നു

സ്വന്തം ചോരയും, പാതിയും മരിക്കണോ മാനുഷാ
നിന്നിലെ മനുഷ്യൻ നെഞ്ച് വിരിച്ച് പ്രതികരിച്ചീടുവാൻ..


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments