എന്തിന് സഖീ..?
എന്തിന് സഖീ..?
എഴുതാൻ കൊതിച്ചൊരാ വാക്കുകളിലെങ്ങോ
മാഞ്ഞു തുടങ്ങിയതോയെന്റെ സ്വപ്നം
കാണാൻ കൊതിച്ചൊരാ ഇടവഴിയിലെങ്ങോ
ഓടി മറഞ്ഞതോയെന്റെ നഷ്ട്ടം
നീയൊരു വാക്ക് പറയാതെ ഓടിയകന്നും
ഒരനോക്ക് നോക്കാതെ തേടിയലഞ്ഞും
പരിഭവം കൊണ്ടന്റെ ഹൃദയത്തിലെങ്ങാ
മറഞ്ഞിരിന്നത് നോവിന്റെ വിത്ത് വിതയ്ക്കാനോ…?
രാവിൻ ഈണമായി മുളിയ രാപ്പാടീ
നീയെന്തിനു വേണ്ടി മിഴിനീർ പൊഴിച്ചു
നീയുമെവിടെയെന്നാർത്ത് കരഞ്ഞു തളർ-
ന്നുവോ പ്രാണന്റെ നോവാകും നിന്റെ സഖി
മരണമാം സന്ധ്യയെ പുൽകി രാവിന്റെ
മാറിലായി എരിഞ്ഞടങ്ങാൻ കൊതിച്ച
ഞാനെന്തിനു വീണ്ടമീ പുലരിയിലൊരു
പാഴ്ക്കിനാവായി പുനർജനിച്ചു
അറിയില്ല സഖീ എന്തിനെന്നെങ്കിലും എന്റെ
ഹൃദയമിടിപ്പൂ നിന്നിലലിയാൻ മാത്രം
മരണമായെങ്കിലും വരില്ലേ നീയൊരിക്കലെൻ
ചാരത്തണഞ്ഞെന്നെ എതിരേൽക്കുവാൻ…?