എന്‍റെ ഹൃദയം വല്ലാതെ മിടിക്കുന്നു

എന്‍റെ ഹൃദയം വല്ലാതെ മിടിക്കുന്നു

Spread the love

എന്‍റെ ഹൃദയം വല്ലാതെ മിടിക്കുന്നു

എന്‍റെ ഹൃദയം വല്ലാതെ മിടിക്കുന്നു

ഓ ഹൃദയമേ നീ എന്തിനു വേണ്ടി ഇങ്ങനെ മിടിക്കുന്നു….
എന്‍റെ ഹൃദയ കവാടങ്ങളില്‍ നീ വീണ്ടും വീണ്ടും,
മുട്ടുന്നത് എന്തിനു വേണ്ടി……?
അവ നിനക്കായി തുറക്കുവാന്‍ എന്‍റെ കരങ്ങള്‍,
ആശക്തമാണ്……..
നിന്‍റെ ഓരോ ചുവടിലും എന്‍റെ ജീവനാം ചരടിന്‍റെ,
കെട്ടുകള്‍ അഴിയുന്നു……
അഴിയുന്ന കെട്ടുകള്‍ മുറുക്കുവാനും എന്‍റെ ,
കരങ്ങള്‍ ആശക്തം……

നിന്നിലെ ഇടനാഴികളില്‍ ഞാന്‍ പ്രതിഷ്ട്ടിച്ച ,
മറ്റൊരു ജീവന്‍……
അതും നീ എന്നില്‍ നിന്നും അടര്‍ത്തി മാറ്റിയതെന്തിന്…?

ഓ ഹൃദയമേ. നീ എന്തിനു വേണ്ടി ഇങ്ങനെ മിടിക്കുന്നു.
തുറന്നു വിട്ടാല്‍ പറന്നു പോകുന്ന നിന്നെ സ്വതന്ത്രമാക്കാന്‍,
എന്‍റെ മനസാം കോടതിയില്‍ സമ്മതം
എന്നിലെ തളര്‍ന്ന നാഡീ കോശങ്ങള്‍ ചിതറി തെറിച്ചതോ…?
അതോ അടര്‍ന്നു മാറി ഇണ ചേരാന്‍ കൊതിക്കാതതോ……?

ഓ ഹൃദയമേ….. ഈ കവാടം തുറക്കണമോ നിനക്കായ്
തുറന്നാല്‍ നീ പറന്നകലും, തുറന്നില്ലേല്‍ നിശബ്ദനാകും
രക്തം ചിന്തി കുതിച്ചൊഴുകുന്ന പുഴയായ്‌
നീ ഭൂമിയെ പുല്‍കുമ്പോള്‍..
അറിയാതെ പാതി തുറന്ന മിഴികളാല്‍ നിന്നെ കാണുവാന്‍,
കൊതിക്കുന്ന എന്‍ മനവും മിഴി കൂമ്പി ,
നിദ്രയില്‍ ലയിക്കും………


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments