ഏന്‍റെ ജീവിതനൗക

ഏന്‍റെ ജീവിതനൗക

Spread the love

ഏന്‍റെ ജീവിതനൗക

ഏന്‍റെ ജീവിതനൗക

അതെ ഒന്നുമറിയാത്ത ആ പ്രായത്തില്‍ , എന്‍റെ ജീവിതമാകുന്ന നൌകായും. സ്വപ്നങ്ങളും, ആഗ്രഹങ്ങളും, എന്‍റെ ഭാവിയും ഒക്കെയാകുന്ന  ആ തുഴയും എന്‍റെ കൈകളിലേക്ക് കിട്ടുമ്പോള്‍. എങ്ങനെ, എങ്ങോട്ട് എന്നറിയാതെ ഞാന്‍ തുഴഞ്ഞു തുടങ്ങുമ്പോള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു അന്ത്യമാവും എന്‍റെ  യാത്രക്ക് ഒടുവില്‍  ഉണ്ടാകുക എന്ന്.

അങ്ങനെ എന്‍റെ ജീവിതമാകുന്ന നൗകയില്‍ ഞാന്‍ ആദ്യം തനിച്ചു യാത്ര തുടങ്ങിയെങ്കിലും. ഓരോ കടവിലും വച്ച് ആരൊക്കെയോ  എന്‍റെ വള്ളത്തില്‍  കയറി തുടങ്ങി. അതില്‍ ചിലര്‍ എന്‍റെ കൂടെ കുടുതല്‍ ദൂരം യാത്ര ചെയ്തെങ്കിലും. ഭൂരിഭാഗം പേരും . ഓരോ കടവിലും ഇറങ്ങുകയുണ്ടായി . അങ്ങനെ നിമിഷങ്ങളും , മണിക്കൂറുകളും  , ദിവസങ്ങളും  , ആഴ്ചകളും, മാസങ്ങളും , വര്‍ഷങ്ങളും കടന്നു പോയി. എങ്കിലും ഞാന്‍ യാത്ര തുടര്‍ന്ന് കൊണ്ടേയിരുന്നു . എന്‍റെ വള്ളത്തില്‍ കയറിയ ചിലര്‍ കുടെയിരുന്നപ്പോള്‍ ഞാന്‍ വിചാരിച്ചു അവര്‍ എന്‍റെ യാത്രയുടെ അന്ത്യം വരെ ഉണ്ടാകുമെന്ന് . പക്ഷെ ആ ആഗ്രഹം വിഫലമായിരുന്നു .

അങ്ങനെ ഒരിക്കല്‍ . അന്നാണ് ആദ്യമായി ഞാനവളെ കാണുന്നത് . അവള്‍ ആരെയെങ്കിലും കാത്തു നില്‍ക്കുക്ക ആയിരുന്നോ , അതോ എനിക്കുവേണ്ടി  കാത്തു നില്‍ക്കുകയായിരുന്നോ അതിന്നും എനിക്കറിയില്ല. അവളെ ഞാനെന്റെ വള്ളത്തില്‍ കയറ്റി. ആദ്യമൊക്കെ കയറാന്‍ വിസംമതിചെങ്കിലും ഒടുവില്‍ അവള്‍  കയറി. അതുവരെ ചെറിയ കാറ്റും കൊളും ഉണ്ടായിരുന്ന എന്‍റെ യാത്രയില്‍   അതിനു ശേഷം എന്താണെന്നു അറിയില്ല എന്‍റെ യാത്ര സുഗമമായിരുന്നു . അങ്ങനെ അവളെയും കൊണ്ട് ഞാനെന്റെ വള്ളം തുഴഞ്ഞു കൊണ്ടേയിരുന്നു .

എന്‍റെ യാത്രയില്‍ ഓരോ കടവിലും എന്നെ കാത്തു പലരും നിന്നിരുന്നെങ്കിലും  അവരെയൊന്നും കയറ്റാതെ അവളെയും കൊണ്ട് ഞാന്‍ യാത്ര തുടര്‍ന്നു. യാത്ര തുടരുന്തോറും അവളെന്നോട് കൂടുതല്‍ അടുത്തു കൊണ്ടിരുന്നു. അവളുടെ ദു:ഖങ്ങള്‍, ആകുലതകള്‍, സന്തോഷങ്ങള്‍ എല്ലാം അവളെന്നോട് പങ്കുവച്ചു . ഞാന്‍ എന്റെയും. ആ യാത്രയില്‍ എപ്പോളോ എനിക്ക് മനസിലായി ഞാനവളെ സ്നേഹിക്കുന്നുവെന്നും  . എന്‍റെ യാത്രയുടെ അന്ത്യം വരെ എന്‍റെ കൂടെ ഉണ്ടാകണമെന്ന്  എന്‍റെ മനസ് ആഗ്രഹിക്കുന്നുവെന്നു . അവളും അതാഗ്രഹിക്കുന്നു എന്നെനിക്കു തോന്നി. ഞാനതവളോട് തുറന്നു പറഞ്ഞു. ആദ്യം അവള്‍ എതിര്‍ത്തെങ്കിലും പിന്നീട് അവളായിട്ടു എന്നോട് കുടുതല്‍ അടുത്തു.

പിന്നീട് വളരെയധികം  സന്തോഷത്തോടു കുടിയാണ് ഞാനെന്റെ വള്ളം തുഴഞ്ഞത്. ഇനിയുള്ള എന്‍റെ യാത്രയില്‍ കൂടെ തുഴയാന്‍ ഒരാളെ കിട്ടി എന്നുള്ളതായിരുന്നു കാരണം. അവളും എന്നോട് കുടെയുള്ള യാത്രയില്‍ സന്തോഷവതി ആയിരുന്നു . അതെ എന്‍റെ ജീവിത സഖി എന്ന് ഞാന്‍ കരുതിയ പെണ്‍കുട്ടിയെയും കൊണ്ടുള്ള യാത്ര ഞാന്‍ ഒരുപാട് ആസ്വദിച്ചിരുന്നു . എന്തിനധികം പറയുന്നു ദൈവത്തെ പോലും മറന്നു ഞാനവളെ സ്നേഹിച്ചു. എനിക്ക് കിട്ടിയ ഒരു നിധിയായി മനസ്സില്‍ കാത്തു സൂക്ഷിച്ചു.


എന്‍റെ അമിതമായ സന്തോഷമാണോ, അതോ അഹങ്കാരമാണോ കാരണം എന്നറിയില്ല . അപ്രതീക്ഷിതമായി ഉണ്ടായ ഒരു കൊടുങ്കാറ്റില്‍. ഞാന്‍ വളരെയധികം പിടിച്ചു നിന്നെങ്കിലും എന്‍റെ വള്ളം മറിഞ്ഞു. പിന്നീട് എന്താണ് സംഭവിച്ചതെന്നു എനിക്കറിയില്ല , ഞാന്‍ ഉണരുമ്പോള്‍ അവള്‍ എന്റെയടുതുണ്ടായിരുന്നു, പക്ഷെ എന്‍റെ വള്ളവും തുഴയും എനിക്ക് നഷ്ടപ്പെട്ടിരുന്നു. പക്ഷെ ഞാന്‍  വിഷമിച്ചില്ല കാരണം ഞാന്‍ സ്നേഹിച്ചവള്‍ എന്‍റെ കൂടെ ഉണ്ടല്ലോ എന്നോര്‍ത്ത്. പക്ഷെ ആ സന്തോഷവും അധികം നീണ്ടു നിന്നില്ല .അധികം വൈകാതെ അവള്‍ എന്നില്‍ നിന്നും നടന്നകലാന്‍ തുടങ്ങി. എന്‍റെ ജീവിതമാകുന്ന വള്ളവും, തുഴയും , നഷ്ടപെട്ടിട്ടും . അതിലും വലുതായി ഞാന്‍ കരുതിയ അവള്‍ . എന്‍റെ ബാക്കിയുള്ള  ജീവനും കൊണ്ട് അവളുടെ ജീവിതത്തിലേക്ക് എന്നെ തനിച്ചാക്കി നടന്നകലുന്നത് നിറഞ്ഞൊഴുകുന്ന എന്‍റെ കണ്ണുകളില്‍ കൂടി  ഞാന്‍ കണ്ടു.


അതെ വഴിയില്‍ വച്ച് എന്‍റെ വള്ളത്തില്‍ കയറാനിരുന്ന പലരെയും ഒഴിവാക്കി, കണ്ടില്ലെന്നു നടിച്ചു അവളെ മാത്രം കയറ്റി യാത്ര ചെയ്ത എനിക്ക്  എന്‍റെ ജീവിതമാകുന്ന നൗകയും.  സ്വപ്നങ്ങളും, ആഗ്രഹങ്ങളും, എന്‍റെ ഭാവിയും ഒക്കെയാകുന്ന  ആ തുഴയും  നഷ്ടപ്പെട്ടപ്പോള്‍ അവള്‍ പോയി എന്നെ തനിച്ചാക്കി……………….


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments