ഒരിക്കലും ചതിക്കാത്തവള്‍

ഒരിക്കലും ചതിക്കാത്തവള്‍

Spread the love

ഒരിക്കലും ചതിക്കാത്തവള്‍

ഒരിക്കലും ചതിക്കാത്തവള്‍ മുന്‍ ജന്മങ്ങളും, വരും ജന്മങ്ങളും ഉണ്ടെന്നു പറയുന്നതില്‍ എനിക്ക് വിശ്വാസമില്ല. ആകെയുള്ളത് ഒരേയൊരു ജീവിതം. കാത്തിരിക്കുന്നതോ ഒരേയൊരു മരണം. ആ ചെറിയ ഇടവേളയില്‍ പലരെയും കണ്ടുമുട്ടുന്നു, പലരോടും സംസാരിക്കുന്നു, പലരെയും ഇഷ്ട്ടപ്പെടുന്നു, പലരെയും വെറുക്കുന്നു, പലരെയും തല്ലുന്നു, പലരുടെ കയ്യില്‍ നിന്നും തല്ലുകൊള്ളുന്നു. പക്ഷെ ഒരാളെ മാത്രം പ്രണയിക്കുന്നു.

എന്ത്കൊണ്ട് ആ ഒരേ ഒരു പ്രണയം മരണത്തോട് തോന്നിക്കൂടാ. ഞാനിത് പറയുമ്പോള്‍ പല ” പോസിറ്റീവ് ” ബുജികളും എന്നെ ചാടിക്കടിക്കാന്‍ വരും. പക്ഷെ ഒന്നാലോചിക്കുക നമ്മുടെ ജീവിതത്തില്‍ ഭയം കടന്നുവരുന്നത്‌ എന്തുകൊണ്ടാണ് മരണത്തെ ഭയക്കുന്നതുകൊണ്ട്, മറിച്ചു മരണത്തെ പ്രണയിക്കുന്നവനു ഭയമില്ല. കാരണം അത് വരേണ്ട സമയത്ത് വരും നമ്മള്‍ എത്ര പേടിച്ചാലും..

അതുകൊണ്ട് ഞാന്‍ മരണത്തെ പ്രണയിക്കുന്നു, ഒരിക്കലും വറ്റാത്ത നീരുറവയായി ആ പ്രണയം എന്നില്‍ അവശേഷിക്കും അവള്‍ എന്നെ പുല്‍കുംവരെ….!!!


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments