ഒരിക്കല്‍ക്കൂടി പുഞ്ചിരിക്കുമോ
ഒരിക്കല്‍ക്കൂടി പുഞ്ചിരിക്കുമോ
ആ നിലാവുള്ള രാത്രിയില്‍ അങ്ങകലെ മിന്നിയും തെളിഞ്ഞും കത്തിക്കൊണ്ടിരുന്ന വഴി വിളക്കില്‍ നിന്നും ചിതറിയെത്തിയ അരണ്ട വെളിച്ചത്തില്‍ ഞാനവന്‍റെ മുഖം കണ്ടു. രാത്രിയുടെ മനം മടുപ്പിക്കുന്ന എക്കാന്തതയിലും അവന്‍ മയങ്ങുകയാണ്.
പെയ്തൊഴിഞ്ഞ മഴയുടെ വിടവാങ്ങലില്‍ മനം നൊന്ത മേഘശകലങ്ങളുടെ നെടുവീര്‍പ്പെന്നോണം പതിഞ്ഞ ശബ്ദത്തില്‍ മുഴങ്ങിയ
ഇടി നാദവും. അതിനു വഴിതെളിക്കാനെന്ന പോലെ മിന്നിത്തെളിഞ്ഞ കൊള്ളിയാനും അവന്‍റെ സുഖനിദ്രയെ ലവലേശം ബാധിച്ചില്ല.
രക്തദാഹിയായി അതിലെ പാറി നടന്ന ഒരു കൊതുക്, തന്‍റെ ദാഹ ശമനത്തിനായി അവന്‍റെ നെറ്റിയില്‍ പതിഞ്ഞിരുന്നപ്പോള്‍ ആ ഇക്കിളിപ്പെടുത്ത സുഖമുള്ള നേരിയ വേദന അവനെ നിദ്രയില്‍ നിന്നുനര്‍തുമോ എന്ന് ശങ്കിച്ച ഞാനതിനെ ഓടിക്കാനായി കൈകള്‍ വീശിയെങ്കിലും . അത് തന്നെ ഒന്നും ചെയ്യില്ല എന്ന മട്ടില്‍ ആ കൊതുക് തന്‍റെ പ്രവൃത്തി തുടര്‍ന്നുകൊണ്ടേയിരുന്നു. അപ്പോളാണ് കട്ടിലില്‍ കിടക്കുന്ന ദേഹത്തിനു എന്നോടുള്ള രൂപ സാദ്രിശ്യം എന്‍റെ ദ്രിഷ്ട്ടിയില്‍ പെട്ടത്.
അതെ അത് ഞാന്‍ തന്നെയായിരുന്നു ……!!!
എന്നെ തന്നിലേക്ക് വലിച്ചടിപ്പിക്കുന്ന ഏതോ അജ്ഞാത ശക്തിയില്‍ നിന്നും കുതറി മാറി ആ മുഖത്തേക്ക് ഉറ്റു നോക്കിയ ഞാന്‍ ആ സത്യം തിരിച്ചറിഞ്ഞു. ചലനമറ്റു കിടക്കുന്ന ആ ദേഹത്തില്‍ നിന്നും ഞാനാകുന്ന സത്തയെ ആരോ വെര്‍പെടുത്തിയിരിക്കുന്നു. എങ്കിലും മറ്റേതോ ലോകത്തിലേക്ക് എന്നെ വലിച്ചടിപ്പിക്കുന്ന ആ അഞ്ജാത ശക്തിയുടെ കരവലയതിനുള്ളില്‍ കിടന്നു അവസാനമായി ആ മുഖത്തേക്ക് ഉറ്റു നോക്കിയപ്പോള്‍ എന്‍റെ മനസിങ്ങനെ മന്ത്രിച്ചു …….
ഒരിക്കല്‍ക്കൂടി പുഞ്ചിരിക്കുമോ നീയെനിക്കായ് ……….?