ഒരു ഭ്രാന്തന്‍റെ പ്രണയം

ഒരു ഭ്രാന്തന്‍റെ പ്രണയം

Spread the love

ഒരു ഭ്രാന്തന്‍റെ പ്രണയം

ഒരു ഭ്രാന്തന്‍റെ പ്രണയം

നിന്നോടുള്ള എന്‍റെ പ്രണയത്തെ നീയന്നു
ഭാന്തന്ന് വിളിച്ചു, നിന്നെ തേടി ഞാനലഞ്ഞ
തെരുവോരങ്ങളിലെ ഉച്ചവെയിലിനോടൊപ്പം
എന്‍റെ വിരലുകളിൽ തൂങ്ങി നിന്‍റെ നിഴലും
ഉണ്ടായിരുന്നു.

അന്ന് വീശിയടിച്ച ഇളം കാറ്റിൽ
കൊഴിഞ്ഞുവീണ പഴുത്തിലയുടെ ഒരാദനം
ഞാൻ കേട്ടില്ല, അമ്പേറ്റു പിടയുന്ന ഇണയുടെ
വേർപാടിൽ തേങ്ങുന്ന കുരുവിയേയും ഞാൻ
കണ്ടില്ല. കാരണം നീയന്ന മുഴുഭ്രാന്ത് എന്ന
ഞാനല്ലാതാക്കിയിരുന്നു. കടൽക്കരയിൽ
തിരകളുടെ ചുംബനത്തിൽ പാതി മാഞ്ഞുപോയ
നിൻ കാൽപ്പാടുകൾ എന്ന പിൻതുടർന്നു.

അവ പതിയ തിരകൾക്കാപ്പം വിട
ചൊല്ലുമ്പോഴും നിഴലായി നീയെൻ
ഒപ്പമുണ്ടായിരുന്നു. ഒടുവിൽ അനിവാര്യമായ
സായാഹ്നത്തിന്‍റെ ആഗമനത്തിൽ എന്നിൽ
നിന്നും പറിച്ചെടുക്കപ്പെട്ട നിന്‍റെ നിഴലിൽ ഞാൻ
കണ്ടത് മായാത്ത പുഞ്ചിരിയാരുന്നു. ഒരു
ഭ്രാന്തന്‍റെ അന്ധമായ പ്രണയത്തോടുള്ള പുച്ഛം
കലർന്ന മായാത്ത പുഞ്ചിരി.

അന്ന് നിൻ ചുണ്ടുകളിൽ വിരിഞ്ഞ പുഞ്ചിരി ഇന്നെന്‍റെ
ചുണ്ടുകളിൽ തങ്ങി നിൽക്കുന്നു. നീയാരു
നഷ്ടമായിരുന്നില്ല എന്ന് തിരിച്ചറിയാൻ വൈകിയ
എന്നാട് എനിക്കുത ോന്നിയ പുച്ഛമാണ് ആ
ചിരി എനിക്ക് സമ്മാനിച്ചത്


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments