ഓര്‍മ്മകള്‍

ഓര്‍മ്മകള്‍

Spread the love

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍

എന്നെ തഴുകി കടന്നു പോയ നിന്‍ മധുര മൊഴികള്‍…

എന്നെ കാത്തിരുന്നു കരഞ്ഞു വീങ്ങിയ നിന്‍റെ മിഴികളില്‍ നിന്ന് ഇറ്റ് വീണ പവിഴം തോല്‍ക്കും മിഴിനീര്‍ മുത്തുകള്‍ …

നിന്നെ തഴുകിയ മന്ദമാരുതനോട് അലിഞ്ഞു ചേര്‍ന്ന് ചിതറി വീണ

നിന്‍ കണ്‍ പീലികള്‍ …

എന്നെ കണ്ട മാത്രയില്‍ തുടിച്ച നിന്‍റെ ഹൃദയമിടിപ്പുകള്‍…..

എന്‍ വിരല്‍ത്തുമ്പ് പിടിച്ചു എന്നോട് ചേര്‍ന്ന്  നമ്മള്‍ പിന്നിട്ട വഴിയോരങ്ങള്‍ …

ഉരിയാടാതെ ഹൃദയങ്ങള്‍ മിഴികളിലൂടെ സംസാരിച്ച ആ മധുര നിമിഷങ്ങള്‍ …

ഇവയൊക്കെ വെറും ഓര്‍മ്മകള്‍ മാത്രമാക്കി നീയെന്നില്‍ നിന്നകന്നു പോയപ്പോള്‍.. മണ്ണില്‍ പതിഞ്ഞ നിന്‍ കാലടികളെ എന്‍ ഹൃദയമിടിപ്പിനോപ്പം പിന്‍ തുടരുന്ന എന്നിലെ നീയാകുന്നെ ഓര്‍മ്മകളെ  നീയെന്തേ കാണുന്നില്ല………..?


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments