കമ്മ്യൂണിസ്റ്റ് പച്ച

കമ്മ്യൂണിസ്റ്റ് പച്ച

Spread the love

കമ്മ്യൂണിസ്റ്റ് പച്ച

കമ്മ്യൂണിസ്റ്റ് പച്ച

ഓർക്കുന്നുവോ ഞാൻ നട്ട മൗന സ്വപ്നങ്ങളെ
നീ കാണുവാൻ തലോടിയകന്നൊരു കാറ്റിനാൽ
വഴിയിൽ പൊഴിഞ്ഞ നിൻ മുടിനാരു കോർത്ത്
ഞാൻ കെട്ടിയ പട്ടം പൊട്ടിയ്ക്കുന്ന തെളിമാനവും

ഇല പൊഴിഞ്ഞോർമ്മകൾ ഒഴുകി നീങ്ങുന്നൊരു
പുഴയുടെ മടിയിൽ തല ചായ്ച്ചുറങ്ങവേ
അകലെ തെളിഞ്ഞ നന്മയുടെ ചോരകൾ
കാരിരുമ്പിന്‍റെ നാവിനാൽ നക്കുന്നൊരാരവം

ഇരുളിൽ പിണഞ്ഞ നാഗങ്ങളുടെ സീൽക്കാര-
നിലവിളിയിൽ മുങ്ങിയ ചോരയുടെ രോദനം
ഞെട്ടറ്റ വാഴയില താങ്ങിപ്പിടിച്ചിതായെൻ
അമ്മയുടെ കണ്ണുനീർ തുള്ളികളിൽ തള്ളുന്നു

തെക്ക് നിലതെറ്റി വീണ മാവിന്‍റെ വേരുകൾ
പ്രാണൻ തേടിയലഞ്ഞു പാടെ ഞെരിച്ചതും
ഇന്നിന്‍റെ ചോരകൾ വിരിമാറു കാട്ടി രക്തമൂറ്റിച്ചതും
ഞാൻ നട്ട നമ്മുടെ സ്വപ്നമാം കമ്മ്യൂണിസ്റ്റ് പച്ചയിൽ

എങ്കിലും സഖാവേ നീ ചിന്തിയ ചോരയിന്നൊരു
കാക്കകൾ കാഷ്ടിക്കും പ്രതിമയായ് മാറിയതും
വാടിയ പൂക്കളാൽ ചൊരിയുന്ന സമിതികളിൽ
അർത്ഥമില്ലാത്ത കണ്ണീർ ചൊരിയുന്നതുമെന്തിന്..?


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments