കൊഴിഞ്ഞൊരു സ്വപ്നം

കൊഴിഞ്ഞൊരു സ്വപ്നം

Spread the love

കൊഴിഞ്ഞൊരു സ്വപ്നം

കൊഴിഞ്ഞൊരു സ്വപ്നം

എന്തിനെന്നറിയാതെ ഞാനെന്‍റെ മൗനത്തിൽ
നിനക്കായൊളിപ്പിച്ച പനിനീർ ദളം പോലെ
ഇരുളിന്‍റെ മാറിൽ നുരയുന്ന ചഷകം പോൽ
മറഞ്ഞിരുന്നവളെന്നെ ഉറ്റു നോക്കി

വിറയാർന്ന കരങ്ങളാൽ ഇറുകെ പുണർന്നൊരു
കുഞ്ഞു കത്തിയാലെന്നെയാഞ്ഞു കുത്തുവാൻ
വേച്ചു പോയ കാലുകൾ പറിച്ചു നട്ടവൾ
എന്നിലേക്ക് പാഞ്ഞെടുത്തതും നോക്കി നിൽക്കവേ

പാതി പ്രാണൻ വെടിഞ്ഞ് നിലതെറ്റിയ അവളുടെ
തുളുമ്പിയ മിഴികളിൽ ഞാൻ തേടിയ പകയില്ല
പകരം കാമം കടിച്ചു കീറിയ പ്രാണന്‍റെ പാതി
വിത്തുകൾ മാത്രമെന്നെ നോക്കി നിലവിളിച്ചു

മങ്ങിയ കാഴ്ച്ചയിൽ തടഞ്ഞ എന്‍റെ മുഖവും
അവൾക്കൊരു പേടി സ്വപ്നമായി മാറിയതെങ്ങനെ –
യെന്നറിഞ്ഞപ്പോൾ വൈകിയ തിരിച്ചറിവുകൾക്ക്
മുന്നിലവളുടെ പാതിയടഞ്ഞ മിഴികൾ തുറന്നടഞ്ഞു

ഒരു തുള്ളി ദാഹജലത്തിനായി കേഴുന്ന മനസിന്‍റെ
ഉൾവിളിയിൽ ഞെട്ടിയുണർന്ന എന്‍റെ സ്വപ്നത്തിൽ
അവളിന്നും എഴുതി തീരാത്ത നോവിന്‍റെ കഥ
പോലെ വാടിയ പനിനീർ പൂവായി വിരിയാറുണ്ട്

അറിയുക സോദരാ നീയറുത്തത് അവളുടെ
നാളെയുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്….


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments