ജവളും ഒരമ്മ
ജവളും ഒരമ്മ
ഉടലും മനസ്സും കൊതിപ്പിച്ച സ്നേഹത്തിന്റെ
വിയർപ്പിൽ ഒട്ടിക്കിടന്നപ്പൊഴും
ആറിയ വിയർപ്പിൽ നിന്നാ സ്നേഹം മറ്റൊരു
ഉടലിനെത്തേടി അലഞ്ഞപ്പോഴും
അറിയാതെ തുടിച്ച പ്രണയ നാമ്പുകൾ നുള്ളിയെടുത്ത്
നുരയുന്ന ലഹരിയിൽ തേടിയെത്തിയ കരങ്ങളിൽ
കുതറിയ മനസ്സും, ഇഴുകിയ ഉടലും
വഴിതെറ്റി വന്ന മാൻപേടയുടെ മിഴികൾ പോലെ
രണ്ടിടങ്ങളിലായി പാഞ്ഞു നടന്നു
നിഴലും നിലാവും ഇണ പിരിഞ്ഞതറിയാതെ
അവളുടെ നിദ്രകൾ പകലിനു കടം കൊടുത്തു
അണഞ്ഞ വെട്ടത്തിൽ നിറഞ്ഞ മിഴികളിൽ
തിമിരം പടർന്നപ്പോൾ ഓർക്കാൻ മറന്ന
മുഖങ്ങളിലേതോ ഒന്നിൽ നിന്നും പടർന്നു കേറിയ
വിഷത്തിൽ നിന്നുമൊരു ബീജമവളിലേക്കു
ഇത്തിൾക്കണ്ണി പോലെ തുളഞ്ഞിറങ്ങി
ഇന്നവൾ രാവുകളെ മറക്കുന്നത് പകയ്ക്കല്ല
അവളിലെ ജീവന്റെ വിശപ്പാറ്റുവാൻ മാത്രം
ഇവളും ഒരമ്മ, അവകാശം പറയാൻ
ആരുമില്ലാത്തൊരു ഗർഭം പേറിയൊരമ്മ..!
Great daa 😘