ഞാനറിഞ്ഞില്ലല്ലോ സഖീ

ഞാനറിഞ്ഞില്ലല്ലോ സഖീ

Spread the love

ഞാനറിഞ്ഞില്ലല്ലോ സഖീ

ഞാനറിഞ്ഞില്ലല്ലോ സഖീ

വിരിയും പുക്കളിൽ, കൊഴിയുമിലകളിൽ കണ്ടുവോ
എൻ മിഴികൾ പൊഴിക്കും മണിമുത്തുകൾ
അരികിലായ്, ദൂര അകലയായ് കാലം തേടിയാ
എൻ സ്വപ്നം വെടിഞ്ഞ നിഴലൊച്ചകൾ

ഏകാന്ത യാമം പൂക്കും, രാവിന്‍റെ ശോകം കേൾക്കാൻ
തേടുന്നു ഞാനീ രാവിൽ മായുന്ന ഒമാഹങ്ങൾക്കായ്
അലയും നിലാവിൻ മറയും രതിഭാവങ്ങൾ
കാതിക്കും നിശാഗന്ധി തേടുന്നു നിനക്കായെന്നിൽ

തിരയുന്ന കാലത്തിന്‍റെ മറയുന്ന കാലൊച്ചകൾ
എരിയുന്ന മൗനം പോലെ പൊഴിഞ്ഞതും
മായുന്ന തിരയുടെ സിരകളിലൊളിപ്പിച്ചു ചിരിയുടെ
ഓളംപോല കിലുങ്ങിത്തെറിച്ചതും നിനക്കായ്

അറിയാത പോയീ ഞാനാ വറ്റാത്ത മഴ-
ത്തുള്ളികളിൽ മിന്നിമറഞ്ഞതന്തോ അതാണ്
ഞാൻ കാതോർത്തിരുന്ന സ്വപ്നങ്ങൾ തൻ
പുഞ്ചിരിയിൽ കുതിർന്ന തേങ്ങലുകളെന്ന്

ആ തേങ്ങലുകൾ നിൻ പുഞ്ചിരിയിൽ കുതിർന്ന്
ഇറ്റ് വീണ മഞ്ഞുതുള്ളികളിൽ അലിഞ്ഞു ചേർന്ന്
എന്നെ പ്രണയിച്ചതും ഞാനറിഞ്ഞില്ലമല സഖീ….


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments