തളിരിലയും മഞ്ഞുതുള്ളിയും

തളിരിലയും മഞ്ഞുതുള്ളിയും

Spread the love

തളിരിലയും മഞ്ഞുതുള്ളിയും

തളിരിലയും മഞ്ഞുതുള്ളിയും

നേരം പുലരുമ്പോൾ വെളിച്ചത്തെ ഭയന്ന് ദൂരേക്ക്
ഓടിയകലുന്ന എന്‍റെ സ്വപ്നങ്ങൾ എന്നെ നോക്കി
നെടുവീർപ്പിടുമ്പോൾ അങ്ങകലെ തൊടിയിലെ കുഞ്ഞു
മാവിൻ കൊമ്പിലെ തളിരിലയെ പുൽകുന്ന മഞ്ഞു
തുള്ളിയോടു എനിക്കെന്നും അസൂയ തോന്നാറുണ്ട്.

ആരെയും ഭയക്കാതെ, ഒരൽപം പോലും കളങ്കം
ഏശാതെ അവരങ്ങനെ പ്രണയിക്കുമ്പോൾ മഞ്ഞുതുള്ളി
അറിയുന്നില്ല. തനിക്കായി വെറും നിമിഷങ്ങൾ
മാത്രമേയിനി അവശേഷിക്കുന്നുള്ളൂ എന്ന്.

വെയിലുദിക്കുന്ന നേരം വരെ തളിരിലയെ പുണർന്ന് ചുംബിച്ച്
മഞ്ഞുതുള്ളി സ്വയം അലിഞ്ഞ് ഇല്ലാതാകുമ്പോൾ
നഷ്ടപ്രണയത്തെ തേടിയലയുന്ന തളിരിലയെ തേടിയവൾ
നാളത്തെ പ്രഭാതത്തിൽ വീണ്ടും പുനർജനിക്കും.


Spread the love

Similar Posts

5 1 vote
Article Rating
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Anil
Anil
April 27, 2021 12:47 am

Awesome