നഷ്ടബാല്യം

നഷ്ടബാല്യം

Spread the love

നഷ്ടബാല്യം

നഷ്ടബാല്യം

ബാല്യത്തിന്‍റെ വഴിയോരങ്ങളിൽ ഒറ്റക്ക്
നടക്കാനായിരുന്നു എനിക്കിഷ്ട്ടം, മഴക്കാലം
ഓടിയെത്തുമ്പോൾ കിട്ടുന്ന പുത്തൻ
യൂണിഫോമിന്‍റെയും, പുസ്തകങ്ങളുടെയും
പുതുമയുടെ ഗന്ധം എന്ന് ഒരു
സ്വപ്നലോകത്തേക്ക് കൂട്ടിക്കൊണ്ട്
പോകുമായിരുന്നു. അവയൊക്ക
പഴകുന്തോറും എന്നിൽ നിന്ന് അകലം
പാലിക്കുവാൻ മത്സരിക്കുന്നതായി അന്നനിക്ക്
തോന്നിയിരുന്നു. അതുപോലെ എന്നിൽ
നിന്ന് വിട പറയുവാൻ വെമ്പി നിൽക്കുന്ന
ഈ രാവിൽ ആകാശത്തിലെ നക്ഷത്രങ്ങൾ
എണ്ണി തനിച്ചു കിടക്കുമ്പോൾ
എനിക്കന്‍റെ ജീവിത യാത്രയിൽ
നഷ്ടപ്പെട്ട ബാല്യം അവയിലൊന്നായി
എന്ന കണ്ണുചിമ്മി കാണിക്കുന്നതായി
മനസ് മന്ത്രിച്ചു. എന്‍റെ കയ്യെത്തും
ദൂരത്തുണ്ടെന്നു തോന്നിപ്പിക്കും വിധം
എന്നിലേക്ക് മിഴികൾ നട്ടിരിക്കുന്ന ആ
നക്ഷത്രത്തെ സ്പർശിക്കുവാൻ എന്‍റെ
കകൾ ഞാനറിയാതെ മുകളിലേക്കുയർന്നു
അപ്പോഴാണ് മനസിലായത് നഷ്ടങ്ങളെന്നും
ദൂരെ മാറി നിന്ന് പുഞ്ചിരിച്ച്
കാതിപ്പിക്കത്തെയുള്ളുവന്ന്.


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments