നാശം

നാശം

Spread the love

നാശം

നാശം

നാശമേ നീയെന്തിനെന്നെ കൊല്ലാതെ കൊല്ലുന്നു
എണ്ണതീർന്ന കരിവിളക്ക് എരിയുവാൻ ശാഠ്യം
പിടിക്കുന്നപോൽ നീയെന്തിനെന്നെ ആളിക്കത്തിക്കുവാൻ
ദാഹിച്ചലയന്നു, നാശമേ ഇല്ല ഞാനിനി ആളിക്കത്തില്ല
നിന്‍റെ കരി പുരണ്ട നഖങ്ങൾക്കിടയിൽ ഉണങ്ങിപ്പിടിച്ച എന്‍റെ
ശോഷിച്ച ഹൃദയത്തിലെ ഉണങ്ങിയ രക്തക്കറ
പോലെൻ ഉണങ്ങിവരണ്ട മിഴിനീർ ചുരണ്ടി മാറ്റി നീയെൻ
കണ്ണുകൾ പിഴുതെടുത്തുകൊൾക കാരണം അവയിനി ആളിക്കത്തില്ല
നാശമേ എന്നരികിൽ വരിക നീയൊരിക്കൽക്കൂടി, എന്‍റെ ഒരിക്കലും
നശിക്കാത്ത ദുഖങ്ങളുടെ വിഴുപ്പുഭാണ്ഡം നീയെടുത്തുകൊൾക
പകരമെനിക്ക് തന്നീടുക നിന്‍റെ നശീകരണ ശക്തിയുമതിന്‍റെ പിടിവള്ളിയും
അതിനാൽ വിശപ്പിന്‍റെ പിടിയിൽ കുതറുന്ന പെറ്റ വയറിനെ എനിക്കൊന്നു
ദഹിപ്പിക്കണം, നാശമേ നിനക്ക് ഞാൻ പലിശകൂട്ടി തിരികെ തരാം പെറ്റ വയറു
കത്തിയ ചാരവും നിന്‍റെ ക്രൂര വിനോദത്തിന്‍റെ പിടിവള്ളിയും മറക്കാതെ…


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments