നിത്യസത്യം

നിത്യസത്യം

Spread the love

നിത്യസത്യം

നിത്യസത്യം

നീയെന്നോട്‌ പറഞ്ഞ ഓരോ നുണകളും എന്‍റെ മനസ്സില്‍ നീ നിനക്കായി കുഴിച്ച കുഴിയുടെ ആഴം കൂട്ടുന്നത്‌ നീയറിഞ്ഞില്ല

എന്നില്‍ നിന്നു നീ പിന്നിലേക്ക്‌ വച്ച ഓരോ കാലടിയും എന്‍റെ ഹൃദയത്തില്‍ നീ നിനക്കായി കുഴിച്ച കുഴിയുടെ ആഴം കൂട്ടുന്നതും നീയറിഞ്ഞില്ല

ഒടുവില്‍ നീ കുഴിച്ച കുഴിയില്‍ വീണെന്നെ നോക്കി പിടയുന്ന നീയെന്ന മിഥ്യയെ ഞാനുമറിഞ്ഞില്ല. അനിവാര്യമല്ല എന്നറിഞ്ഞുകൊണ്ടു ചോദിച്ചു വാങ്ങിയ മരണം നിന്നെ വിഴുങ്ങുമ്പോള്‍ ഞാനൊന്ന് പുഞ്ചിരിച്ചു

രണം നീയിപ്പോള്‍ വെറും മണ്ണ് മാത്രം

എങ്കിലും വേടന്‍റെ അമ്പേറ്റു പിടഞ്ഞുതീര്‍ന്ന തന്‍റെ ഇണയെ വിട്ടു അകലേക്ക്‌ പറന്നകലുന്ന ഒരു പ്രാവിന്‍റെ മനസോടെ ഞാനും നടന്നകന്നു

……….മിഥ്യയെന്ന നിന്നില്‍ നിന്നും മരണമെന്ന സത്യത്തിലേക്ക്……….


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments