നിറമറ്റ സ്വപ്നം
നിറമറ്റ സ്വപ്നം
നിറമറ്റ സ്വപ്നമേ നീയെനിക്കിന്നുമന്യ
കറയറ്റ സ്നേഹത്തിന്‍ നിറവില്‍ തുളുമ്പുന്ന
ഉയിരറ്റ മൌനമേ നീയെന്‍ ആത്മ മിത്രം
പ്രണയം തുളുമ്പുന്ന മൌനമാം തേരിലെന്‍
കനവുകള്‍ ഓരോന്നായി ഞാന്‍ പറിച്ചുനട്ടു
വേരറ്റ കനവുകള്‍ തേടിയലയുന്ന കൈവിട്ട
പ്രണയവും പ്രാണനും പറന്നകന്നു
പാറിപ്പറന്നൊടുവിലെന്‍ പ്രാണനും പ്രണയവു
മൊരു ചുംബനത്തിന്‍റെ ദൂരത്തിലൊന്നുചേര്‍ന്നു