പകയാം ഭ്രാന്ത്

പകയാം ഭ്രാന്ത്

Spread the love

പകയാം ഭ്രാന്ത്

പകയാം ഭ്രാന്ത്

പുകയിലക്കറ പറ്റിപ്പിടിച്ചൊരെൻ ശ്വാസമാ
മരുഭൂവിയറ്റത്തെ മണൽ കൂനയിലെരിഞ്ഞമർന്നു
തിരികെ വിളിച്ചൊരാ മഴയുടെ തേങ്ങലെൻ
മടിത്തട്ടിൽ നിന്നുമകലേക്ക് പറന്നകന്നു

തിരമാറി ചുംബിക്കുവാനലറിയാത്തൊരു
ആഴിയെൻ കൈത്തണ്ടയിലെ ചോരക്കറയിലേക്കുറ്റി –
നോക്കി, ശിശിരം പറഞ്ഞാരാ പൊയ് വാക്ക്
കേട്ട് പുലരിയമെന്നെ പകച്ചുനോക്കി.

രതിവേഗമാർജ്ജിച്ച നാഗമായ് കലിപൂണ്ട
ചിന്തിയാ തെല്ലൊട്ടടങ്ങിയില്ല
എതിരെ വന്ന നിൻ മൗന ശരങ്ങളെ
കുതികാലവെട്ടി ഞാൻ പറിച്ചെറിഞ്ഞു.

ഉന്നം മറന്നൊരെൻ വാളിന്‍റെ തുമ്പിനാൽ
കോറിയിട്ടൊരാ മുറിവിന്‍റെ വിടവിലൂടാ
ശിഖരമെനിക്കായ് പൊഴിച്ചൊരു കണ്ണുനീർ –
ത്തുള്ളിയെന്നിലെ പാതകിയെ വലിച്ചെറിഞ്ഞു.

ഒരുവേള നീയാ മൗനം മറന്നിരുന്നെങ്കിലെൻ
പകയം ചിന്തയുമേറ്റുമുട്ടിയൊടുങ്ങിയേ
അറിയില്ല സഖീ കാണാതെ കണ്ട നിൻ പുഞ്ചിരിയോ
മൗനമോ എന്നെ ഞാനാക്കിയതെന്ന

എങ്കിലും പകരം നീയെടുത്തുകൊൾകയെൻ
ജീവനം തുടിക്കുമൊരാ വീണ്ടുവരവിനായ്
അതിലൂടെ പിറക്കാം എനിക്കൊന്നു കൂടിയി
കരയാൻ മറന്ന നരകാസുര ലോകത്തിൽ…


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments