പാതിമാഞ്ഞ രാവിന്‍റെ വിരഹം

പാതിമാഞ്ഞ രാവിന്‍റെ വിരഹം

Spread the love

പാതിമാഞ്ഞ രാവിന്‍റെ വിരഹം

പാതിമാഞ്ഞ രാവിന്‍റെ വിരഹം

പാതി മാഞ്ഞ രാവ് പിൻവിളിക്കായി കാതോർക്കുന്നത് പടർന്നിറങ്ങിയ
നിലാവിന്‍റെ മാറിൽ നിഴലുകളായി മറഞ്ഞിരിക്കുന്ന പകലിന്‍റെ ഏകാന്ത
സ്വപ്നങ്ങളുടെ മൗനമാം തേങ്ങലുകൾ കേട്ടിട്ടോ…?

അതോ ഓളം വെട്ടാതെ മേഘശകലങ്ങളുമായി പ്രണയസല്ലാപം നടത്തിയ
തന്‍റെ മുഖത്തേക്ക് അസൂയ പൂണ്ട് പെയ്തിറങ്ങിയ വേനൽ മഴയോടുള്ള
പൊയ്കയുടെ പരാതി പറച്ചിൽ കേട്ടിട്ടാ…?

അതോ ഉറങ്ങാൻ മറന്ന എന്‍റെ മിഴികളിൽ വിരുന്നു വന്ന മിഴിനീർ
കണങ്ങളുടെ ചുടേറ്റ അസ്വസ്ഥരായ തലയിണകളുടെ ജൽപ്പനം
കേട്ടിട്ടോ…?

എന്തിനെന്നറിയില്ല പക്ഷെ എനിക്ക് കാണാം നിന്‍റെ കണ്ണുകളിലെ
വിരഹദു:ഖം..


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments