പ്രണയം

പ്രണയം

Spread the love

പ്രണയം

പ്രണയം

നിഴലിന്‍റെ തീരത്ത് പാറിപ്പറക്കുന്ന
പ്രണയത്തിൻ നോവുകളെ
വിരഹത്തിൻ ചാരത്ത് മൂളിപ്പറക്കുന്ന
ഓർമ്മ തൻ തേങ്ങലുകളെ

അറിയാതെ മൂളിയും, കാതിൽ മൊഴിഞ്ഞും
ഒഴുകിയിറങ്ങി തഴുകി തലോടിയും
മൗനത്തിൽ ഓർമ്മയിൽ തുള്ളി തുളുമ്പിയും
നീയൊരു ചുംബനത്തിൻ ദൂരത്തോടിയൊളിച്ചു

എരിയുന്ന തിരിയുടെ വശ്യമാം മിഴികളിൽ
നിന്നിറ്റുവീണ പവിഴമാം മിഴിനീർകണം പോലൊ –
ടുവിലൊരു ചുടു നിശ്വാസമായി നിന്‍റെ
അധരങ്ങളിൽ എരിഞ്ഞുതീരുമെൻ ചുംബനം

അവിടെയുമൊഴുകി പാറിപ്പറക്കുന്ന
ഹൃദയ താളത്തിൽ കേൾപ്പൂ നീയെൻ
ഹൃദയ കവാടങ്ങളിലെവിടെയോ നിൻ
പുഞ്ചിരിയാൽ കോറിയിട്ടൊരെൻ പ്രണയം


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments