പ്രണയമഴ

പ്രണയമഴ

Spread the love

പ്രണയമഴ

പ്രണയമഴ

എരിഞ്ഞടങ്ങുന്ന വേനൽ ചൂടിൽ
പെയ്തിറങ്ങിയ പ്രണയമഴയിൽ രാവിന്‍റെ
ആലസ്യത്തിൽ പുണരുന്ന നിലാവിനെയും
രാവിനെയും തൊട്ടുണർത്താതെ
നിശാഗന്ധികളുടെ നിഴൽ പറ്റി നിന്‍റെ
കൈകളിൽ എന്‍റെ കൈകകൾ കോർത്ത്
നമുക്കാ ആൽച്ചുവട്ടിലേക്ക് നടക്കണം.

വിഷാദത്തിന്‍റെ എണ്ണമയത്തിൽ കുതിർന്ന
നിൻ കണ്മഷി കണ്ണുകളിൽ നോക്കി
മന്ത്രിക്കണം നീയന്‍റെയാണെന്ന്.

എന്‍റെ മാത്രമാണെന്ന്………!

അരയാൽ ചുവട്ടിൽ നിന്നെ എന്നിലേക്ക്
ചേർത്ത് പിടിച്ച് നിന്‍റെ കണ്മഷി കണ്ണുകളിലൂടെ
ഒഴുകിയിറങ്ങി നിന്‍റെ വിറയ്ക്കുന്ന
അധരങ്ങളിൽ എത്തി നിൽക്കുന്ന
മഴത്തുള്ളികൾ എന്‍റെ ചുണ്ടുകൾ കൊണ്ട്
നുകർന്നടുത്ത നമ്മുടെ തീരാ പ്രണയം
അലയടിക്കുന്ന ആഴിയിലേക്ക് മുങ്ങി താഴണം.. –

ഞാനും നീയും മാത്രമുള്ള നമ്മുടെ ലോകത്തിലേക്ക്…..!!!


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments