പ്രണയലേഖനം
പ്രണയലേഖനം
പ്രണയലേഖനം എഴുതാനറിയാത്ത ഞാൻ നിനക്കായി ഒരു പ്രണയലേഖനം എഴുതുമ്പോൾ
എന്റെ മനസ് ശൂന്യമാണ്. കാരണം കൊഴിഞ്ഞുപോയൊരു പ്രണയ നാമ്പിന്റെ
കുഴിമാടത്തിനു അരികെ നിന്നാണ് ഞാനിതെഴുതുന്നത്. നിന്നെയെന്ന് കണ്ടുമുട്ടിയെന്നോ
എങ്ങനെ കണ്ടുമുട്ടിയെന്നോ എനിക്കോർമയില്ല. എന്റെ ഓർമ്മയിൽ തങ്ങി
നിൽക്കുന്നത് നിന്റെ ചില വാശികളും, ഇടയ്ക്കിടക്ക് എന്നെ ദേഷ്യം പിടിപ്പിക്കുന്ന നിന്റെ
കുസ്യതികളുമാണ്. അതും ചിലപ്പോൾ എന്റെ ഓർമയിൽ നിന്ന് മാഞ്ഞ് പോയേക്കാം.
കാരണം കൂട്ടി വയ്ക്കുന്ന ഓർമ്മകൾ വേദനകളുടെ കലവറയാണെന്ന് എന്റെ ജീവിതം
ഒരിക്കലൈന്നെ പഠിപ്പിച്ചു. കാറ്റിൽ പറന്നുപോകുന്ന കരിയിലയെപ്പോലെ എന്നിൽ നിന്നും
പറന്നു പോകാത്തൊരു മനസ് നിനക്കുണ്ടെങ്കിൽ, ആ മനസ് എന്നോടൊരിക്കലും കളവ്
പറയില്ലാന്നു നിനക്കുറപ്പുണ്ടെങ്കിൽ, ആ മനസ് എന്നെ സ്നേഹിക്കാൻ നിന്നോട്
മന്ത്രിക്കുന്നുണ്ടെങ്കിൽ ഈ പ്രണയലേഖനം നിന്റെ ഡയറി താളുകൾക്കിടയിൽ നി
സൂക്ഷിച്ചു വെക്കണം. കുട്ടിക്കാലത്ത് കേട്ടതുപോലെ അതവിടിരുന്നു എഴുത്ത്
കുഞ്ഞുങ്ങളെ ഒന്നും പ്രസവിച്ചില്ലെങ്കിലും എന്റെ മനസ്സിൽ നിനക്കായൊരു താജ്മഹൽ
പണിതിരിക്കും. ഇനിയിതൊന്നും നിന്റെ മനസ്സിൽ ഇല്ലെങ്കിൽ നീയിത് കത്തിച്ചു കളയണം
അപ്പോഴത് എന്റെ മനസിലും കത്തി തീർന്നിരിക്കും……
Awesome love letter