മരണം
മരണം
മരണം പടിവാതിൽക്കലെത്തി
വരവറിയിക്കാൻ വെളിച്ചം
മറച്ചെന്റെ കണ്ണുകളിൽ
ഇരുട്ട് പടർന്നു കയറിയിരുന്നു
തുറന്നിട്ട ജനാലപ്പടിയിൽ എന്നെ
നോക്കിയിരിക്കാറുള്ള കറുത്ത
പല്ലിയെ കാണാനില്ല, ചിലപ്പോൾ
എനിക്ക് വഴിയൊരുക്കാൻ
പോയതാകാം. എന്റെ കൈകളിലെ
വിയർപ്പിന്റെ ചൂടിൽ നിന്നും
കുതറി മാറാറുള്ള ആ പഴയ മഷി-
പ്പേനയാരോ ചവിട്ടിപ്പൊട്ടിച്ചിരിക്കുന്നു
ചിലപ്പോൾ മരണത്തിന്റെ കാൽ-
പ്പാദങ്ങൾ പതിഞ്ഞതാകാം
അപ്പോഴും ആ ചിതലരിച്ച തട്ടിൻ
പുറത്ത് തൂങ്ങിയാടുന്ന ഫാനിന്റെ കാറ്റിൽ
ഞാനെഴുതാൻ ബാക്കിവച്ച
പുസ്തകത്താളുകൾ എന്റെയൊപ്പം
വരുവാനെന്ന പോലെ അവസാന താൾ
തിരഞ്ഞ് വേഗത്തിൽ മറിഞ്ഞുകൊണ്ടിരുന്നു………..
Awesome