മരണം

മരണം

Spread the love

മരണം

മരണം

പിറന്നുവീണ നാൾ തന്നെ കുറിച്ചിട്ടതാണൊരു
നാളെൻ മിഴികളെന്നോട് പിണങ്ങുമെന്ന്
പിണങ്ങിപ്പിരിഞ്ഞു അടഞ്ഞു തുറക്കും മുൻപേ
പറയാതെ ദൂരക്കോടി അകലുമെന്ന്

നാലാളുടെ കയ്യിലെന്തിയെന്നെ ആറടി മണ്ണിലെ-
ക്കെടുക്കുമ്പോഴും, മുഖം മൂടി-
ചുംബനങ്ങൾ ചൊരിഞ്ഞു കരഞ്ഞുതളർന്നു
ഉടയോർ വിട ചൊല്ലുമ്പോഴും

മൂടിക്കെട്ടിയ ഇരുട്ടിലൊരിത്തിരി പ്രാണവായു
വിനായി അലറിക്കരഞ്ഞു പരതുമ്പോഴും
ചാറിയ മഴയിൽ നനഞ്ഞൊലിച്ചിറങ്ങിയ പുതു
മണ്ണിന്‍റെ ഗന്ധമെന്നെ അലട്ടുമ്പോഴും

ഇന്നലെ കൊഴിഞ്ഞ നിന്‍റെ മുഖമെന്‍റെ മുന്നി-
ലൊരു വെളിച്ചം പോൽ മിന്നി മറയുമ്പോഴും
ഇരുട്ടിന്റെ കോണുകളിലേന്തി വലിഞ്ഞു ഞാ
നൊരു തുള്ളി ദാഹ ജലത്തിനായി കേഴുമ്പോഴും

അറിഞ്ഞിരുന്നില്ല ഞാനെന്നിലെ എന്നെയാരോ
പറിച്ചെടുത്തു ദൂരേക്കും വലിച്ചെറിഞ്ഞുവെന്ന്!!


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments