മഷിത്തണ്ട്

മഷിത്തണ്ട്

Spread the love

മഷിത്തണ്ട്

മഷിത്തണ്ട്

ഇടവപ്പാതിയിലെ കന്നി മഴയിൽ ഋതുമതിയായ
പുതുമണ്ണിന്‍റെ വശ്യമാം ഗന്ധവും
വിരുന്നെത്തിയ കാറ്റിനെ കണ്ടു പാതി നനഞ്ഞ
ചെമ്പരത്തിയുടെ ലജ്ജയിൽ വാടിയ മുഖവും

മഴത്തുള്ളികൾ പടർത്തിയ കണ്മഷിയുടെ
ഇരുളിമയിൽ കറുത്തിരുണ്ട വാനവും
നാട്ടുവഴികളിൽ വാടിത്തളർന്ന ചുണ്ടിൽ കിനിഞ്ഞ
മഴത്തുള്ളികൾ നുണഞ്ഞ പുൽക്കൊടികളും

എഴുത്തുമുറിയുടെ ആദ്യ പടികൾ കയറിയ എന്‍റെ
വിറയാർന്ന കാലുകൾ ഓടിക്കളിച്ച വഴിയോരങ്ങളും
(പ്രണയമകന്ന കണ്ണുകളിൽ വിരഹമെന്നപോലെ
എന്‍റെ കയ്യിൽ നനയാതെ സൂക്ഷിച്ച കാലൻകുടയും

പിടിവിട്ട വളളിനിക്കർ വലിച്ചു കയറ്റി, കീറിയ
തോർത്തിൽ വലയിട്ടു പിടച്ച പരൽമീനുകളും
ആദ്യം മൊട്ടിട്ട പ്രണയം തോന്നിയ നാളിലവൾ തന്ന
പുസ്തകത്താളുകളിൽ ഒളിപ്പിച്ച മയിൽപ്പീലിയും

ഒരുവാക്ക് പറയാതെ ഓടിമറഞ്ഞപ്പോൾ ഞാനും
എന്‍റെ ബാല്യവും കാലം മറന്നു വച്ചൊരു
മാഷിത്തണ്ടാൽ മായ്ച്ച സ്റ്റേറ്റു പുസ്തകം പോലെ
അന്യമായ ഓർമ്മകൾ മാഞ്ഞ് ശൂന്യമായി നിന്നു…


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments