മോഹം
മോഹം
ഉചിതമാല്ലാത്തത് മോഹിച്ചാലും ഉള്ളിലോതുക്കുക
കാരണം ആ മോഹം പ്രകടിപ്പിച്ചാലും ഇല്ലെങ്കിലും
അതുവഴി കിട്ടണം എന്ന് ആഗ്രഹിച്ചത് എന്തുതന്നെ
ആയാലും അത് വഴുതി പോയിരിക്കും …!
നല്ലത് ആണെങ്കിലും ചീത്ത ആണെങ്കിലും
വിധിച്ചത് തേടി വരും, വിധിക്കാത്തത് …!
കൊതിപ്പിച്ചു ദൂരേക്ക് പറന്നകലും …!
കാണണം എന്ന് തോന്നുമ്പോള്‍ കണ്ണുകള്‍
മുറുക്കി അടക്കുക …!
കേള്‍ക്കണം എന്ന് തോന്നുമ്പോള്‍ കാതുകള്‍
കൊട്ടിയടക്കുക …!
അറിയണം എന്ന് തോന്നുമ്പോള്‍ ഹൃദയം
നിശബ്ദമാക്കുക …!
പാറി പറക്കുന്ന അപ്പൂപ്പന്‍ താടി പോല്‍.
നിശബ്ദതയില്‍ ലയിച്ചു ……
ഏകാന്തത നല്‍കുന്ന ലഹരിയില്‍ സ്വയം
ഇല്ലാതാകുക …!
സര്‍വ്വവും ദഹിപ്പിക്കുന്ന അഗ്നിയില്‍ വെന്തുരുകി.
ശുദ്ധി വരുത്തി.. ഒരിക്കല്‍ ആഗ്രഹിച്ചതിനെ
മറക്കുക എന്നെന്നേക്കുമായി …!
പക്ഷെ ………………………… ………..
”’ വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും , വെറുതെ മോഹിക്കുവാന്‍ മോഹം ”’