മൗനം

മൗനം

Spread the love

മൗനം

മൗനം

ഇടനെഞ്ചിലായെങ്ങോ മറഞ്ഞു കിടന്നൊരെ
കാന്ത ശയ്യയില്‍ ബന്ധിച്ചു വച്ചതും
ഇണ ചേരുവാന്‍ കൊതിച്ച വേനലും മഴയും
പോലകലേക്ക് മാഞ്ഞതും നിന്‍റെ മൗനം

വറ്റിവരണ്ട നാവൊരിറ്റു ദാഹ ജലത്തിനായ്‌
അതിലെയുമിതിലെയും അലയുന്നതു പോലെ
ഉമിയിലെരിയുന്ന തീക്കനല്‍പോലെ ഒരുവാക്കിനായ്
നിന്‍റെ ഹൃദയ കവാടതിങ്കല്‍ ഞാനലഞ്ഞു നടന്നു

തിരകളെ ചുംബിച്ച തീരവും, കാറ്റിനെ ചുംബിച്ച
ഇലകളും,മണ്ണിനെ ചുംബിച്ച മഴയും, രാവിനെ
ചുംബിച്ച നിലാവും മൗനം വെടിഞ്ഞ്
കൈകോര്‍ത്തകലേക്കു നടന്നകലുമ്പോള്‍

നീ മാത്രമേന്തെ ഇന്നുമെന്നില്‍ നിന്ന് ദൂരേക്ക്‌
മാറി പാടാന്‍ മറന്ന കുയിലിനെ പോലെ
ഏകാകിയായി ഒഴുകിയെത്തിയ കാറ്റ് പോലെ
മൗനം കൊണ്ടെന്‍ ഹൃദയം കീറിമുറിപ്പൂ സഖീ


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments