രണഭൂമി

രണഭൂമി

Spread the love

രണഭൂമി

രണഭൂമി

രണമെന്ന വാക്കിന് മരണമെന്ന് വിളിപ്പേരിട്ടതും
മരണമെന്ന വാക്കിലൂടെ നിന്നെയവർ അരിഞ്ഞു-
തള്ളിയതും മതമെന്ന വിളിപ്പേരിൽ കോറിയിട്ട
വെറിപൂണ്ട ജന്മങ്ങളുടെ നിലക്കാത്ത ചോരക്കൊതി

നിലവിളികളെ ലഹരിയായി പ്രണയിച്ചവർ
സംഗീതം പ്രണയനാമ്പുകൾക്ക് ഉയിരേകും പോൽ
പ്രാണഭയം നിറഞ്ഞ നിലവിളികൾ അവരുടെ
കൊലവിളിയുടെ ലഹരികൾക്ക് കരുത്തേകി

ഇന്ന് നീ തലയറുത്തും വെടിയുതിർത്തും നേടുന്ന
നേട്ടങ്ങൾ നിന്‍റെ മക്കളിൽ നീ ചൊരിയുമ്പോൾ
ഓർക്കുക നാളെ നീയരിഞ്ഞ തലകൾക്കു പകരം നീ
കണികണ്ടുണരുക നിന്‍റെ പ്രിയരുടെ പിടയുന്ന ഉടലാകും

കൊല്ലാൻ നിനക്ക് കൂട്ട് നിൽക്കുന്ന മതവും ദൈവവു
മെനിക്കു വേണ്ട സോദരാ എനിക്കൊരിത്തിരി മനസുഖം
മാത്രം വേണ്ടുവേ ദാനം കിട്ടിയോരീ പാഴ്ജന്മം ഒരു
മനുഷ്യനായ് മാത്രം ജീവിച്ചു തീർക്കുവാൻ

അത് തരില്ലെങ്കിൽ കൊന്നു തള്ളാം നിനക്കെന്നെയും
കരയില്ല ഞാൻ നിൻ മുന്നിലെൻ പ്രാണനായി എങ്കിലു –
മൊരു ചോദ്യം നിന്‍റെ സോദരനെ കാണാതെയെങ്ങനെ
നീയൊരിക്കലും കാണാത്ത നിൻ ദൈവത്തെ സ്നേഹിപ്പൂ.


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments