രാത്രിമഴ

രാത്രിമഴ

Spread the love

രാത്രിമഴ

രാത്രിമഴ

പെയ്യുവാനേറെ കൊതിച്ചു ഞാൻ പകലേ
നിൻ വരണ്ട മാറിൻ ചൂടേറ്റുറങ്ങുവാൻ
എങ്കിലും ഓർമ്മകൾ എന്നെ രാവിൻ നെറുകയിൽ
ചുംബിക്കുവാൻ ഏറെ കൊതിപ്പിച്ചു
ഒരിക്കലൈന്നെ ഇട്ടെറിഞ്ഞ നിലാവുള്ള രാവിനെ
മറക്കുവാൻ മറവിയെന്നെ അനുവദിക്കായ്കയാൽ
ഞാനറിയാതെ എന്നെയേറെ പ്രണയിച്ച പകലേ
നിന്‍റെ സ്നേഹമൊരു തരിപോലും അർഹിക്കായ്ക്കാൽ
ഞാനിതാ വീണ്ടും മടങ്ങുന്നു എന്നേക്കുമായി
മങ്ങുന്ന കാഴ്ച്ചയെന്ന മരണത്തിന്‍റെ ചൂടിലേക്ക്
കാണും നാമൊരിക്കൽ കൂടി നീയിങ്ങു വരും നാളിൽ
ഓർക്കുക മരണം എന്നെയം നിന്നെയും പുണരുമെന്നു…


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments