വയലിനും ജീവിതവും
വയലിനും ജീവിതവും
-ആ ഈണം മുഴങ്ങിക്കേട്ട ദിക്കിലേക്ക് അനിവാര്യമായ മരണത്തിന്‍റെ കൂരിരുട്ടില്‍ തപ്പിത്തടഞ്ഞ എന്‍റെ കൈകളില്‍ ആധുനികതയുടെ കെട്ടുപിണഞ്ഞ കരിനീല സര്‍പ്പം ദംശിച്ചു.-
-സിരകളില്‍ പാഞ്ഞുകയറിയ കൊടും വിഷത്തിനൊപ്പം ഞാനെന്‍റെ ആത്മാവിന്‍റെ രോദനം കേട്ടു. ബന്ധങ്ങളുടെ ബന്ധനത്തില്‍ നിസ്സഹായനായിരുന്ന അതിന്നു എന്നില്‍ നിന്നും ഓടിമറയുവാന്‍ വെമ്പല്‍ കൊള്ളുന്നു.-
-ഒടുവില്‍ കണ്ണിലേക്കു കത്തിക്കയറിയ കൂരിരുട്ടിലൂടെ ജീവിതമെന്ന മിഥ്യയില്‍ നിന്നും മരണമെന്ന സത്യത്തിലേക്ക് ഞാന്‍ നടന്നുകയറി.-