വരൾച്ച

വരൾച്ച

Spread the love

വരൾച്ച

വരൾച്ച പകയോടെ പാഞ്ഞെടുത്ത ഇളം കാറ്റൊരു
ഇലയെ പുൽകുവാൻ പരക്കം പായവേ.
കത്തുന്ന വെയിൽ ചുരണ്ടിയെടുത്ത വരണ്ട
മാറിലെ വിള്ളലിൽ നിന്നൊരു ഞരക്കം കേട്ടു

അകലെ നിന്നൊരുനോക്ക് നോക്കി പുച്ഛിച്ചൊരു
മേഘവും. അരികിലൂടെ പാഞ്ഞ വഴിയിൽ
വിസ്സർജിച്ചൊരുതുള്ളി തന്നു ദാഹമാകറ്റിയൊരു
മുഷികന്റെ വാലിൽ തൂങ്ങിയ ചോനലുറുമ്പും
തേടിയത് പെയ്യാൻ മടിക്കുന്ന മഴയെത്തന്നെയോ

അങ്ങകലെ എരിഞ്ഞടങ്ങിയ ശ്മശാന മൂകതയിൽ
നിന്ന് പുറത്തേക്കു കുതറിയിറങ്ങിയ ആത്മാവും
ദാഹമകറ്റാൻ കൊതിപൂണ്ട തീക്കനലുകളും
ഒളികണ്ണിട്ടോടിമറഞ്ഞ മഴയെ പ്രാകിവിളിച്ചു

രാവിന്‍റെ മറവിൽ ജാരനെന്ന പോലെ പുഞ്ചിരി
തുകിയ നിലാവത്ത് വിണ്ണിന്റെ മടിത്തട്ടിൽ കാമം
നുകർന്ന മഴയുടെ ആലസ്യത്തിൽ വെന്തുരുകുന്ന
ജനനിയൊടുവിൽ കണ്ണുനീർ പൊഴിച്ച് കുടിനീരേകി

ഉണങ്ങിയ മണ്ണും, കരിഞ്ഞ ഇലയും, കൊഴിഞ്ഞ പൂവും,
വറ്റിയ പുഴയും, ശൂന്യമായ ആകാശവും അലഞ്ഞു-
തളർന്ന സ്വപ്നങ്ങളും കൂടിയത് കുടിച്ചുവറ്റിച്ച്
ജനനിയുടെ മാറിലേക്ക് തളർന്നുവീണ് മിഴികൾ കൂമ്പി


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments