വിശപ്പ്

വിശപ്പ്

Spread the love

വിശപ്പ്

വിശപ്പ്

ഇതൾ കൊഴിഞ്ഞുവീണ തണ്ടിൽ നിന്നിറ്റു വീഴുന്ന
കറ പോലവന്‍റെ മിഴികൾ നിറഞ്ഞൊഴുകി
ചിതറിക്കിടന്ന എച്ചിൽ പാത്രം തുടച്ചു നക്കിയ നായ-
യുടെ ആർത്തി പോലവനെ വിശപ്പ് കാർന്നു തിന്നു

മറവിയിലലിഞ്ഞ നീർക്കുമിള പോലവന്‍റെ ഓർമ്മകൾ
ചിതറിത്തെറിച്ച് എവിടെക്കോ മാഞ്ഞു പോയി
ഒട്ടിയ വയറും, വറ്റിയ നാവും, ഒഴിഞ്ഞു മനസും
വിശപ്പിന്‍റെ വിഴുപ്പുഭാണ്ഡം അവന്‍റെ ചുമലിലേറ്റി

ഇന്ന് സ്വപ്നങ്ങളവനെ ഭ്രമിപ്പിച്ചില്ല, കാറ്റവനെ-
ചിരിപ്പിച്ചില്ല മഴയവനെ മാഹിപ്പിച്ചുമില്ല.
അവനപ്പോൾ ഒഴുകിയിറങ്ങിയ മിഴിനീർ നുണ-
ഞ്ഞിറക്കി ജീവനെ മുറക്കെ പുണരുകയായിരുന്നു.


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments