വെടിക്കെട്ട്

വെടിക്കെട്ട്

Spread the love

വെടിക്കെട്ട്

വെടിക്കെട്ട്

പൂത്ത നോട്ടുകളുടെ പരിഭവം മാറ്റുവാൻ
അവരവയെ പടക്കങ്ങളാക്കി പൊട്ടിച്ചു കളിച്ചു
എത്ര പൊട്ടിയിട്ടും പൊട്ടി തീരാത്ത
വിരസതയകറ്റുവാൻ അവ കുറെ മനുഷ്യ
ശരീരങ്ങളെയും കൂട്ടിന് വിളിച്ചു
കൂടെ ചെന്നവരെയൊക്കെ ആലിംഗനം
ചെയ്തവ പൊട്ടി തിമിർത്തു പെയ്ത
ഇന്ന് ചീഞ്ഞ ശരീരങ്ങൾക്ക് മീതെ
വിറകടുക്കി ചിതയൊരുക്കുവാൻ
പൂക്കാത്ത വിയർപ്പു നാറിയ നോട്ടുകൾ
മത്സരിക്കുമ്പോൾ അടച്ചിട്ട ഇരുട്ടിന്‍റെ
കോണുകളിൽ നിന്ന് തങ്ങളുടെ ഊഴത്തിനായി
പൂത്ത നോട്ടുകൾ നിലവിളിക്കുന്നുണ്ടായിരുന്നു
നാളെ വീണ്ടും അവ പൊട്ടിത്തെറിക്കും
നമ്മളിൽ കൂട്ടിനാരെന്ന ചോദ്യം മാത്രം ബാക്കി..?


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments