ശ്മശാനം

ശ്മശാനം

Spread the love

ശ്മശാനം

ശ്മശാനം

ഏകാകിനിയായി മൗനം പേറുന്നവൾ
ചത്തവനെയും കൊന്നവനെയും ഹൃദയത്തിലേറ്റുന്നവൾ
ചിലതിനെ ഹൃദയാഗ്നിയാൽ ദഹിപ്പിക്കുന്നവൾ
തഴയപ്പെട്ടൊടുവിൽ തേടിവരുന്ന ജീർണ്ണിച്ച
മാംസത്തുണ്ടുകൾ പരാതിയില്ലാതേറ്റു വാങ്ങുന്നവർ

പൊലിഞ്ഞ സ്വപ്നങ്ങളുടെ നിലവിളികളും
പൊഴിഞ്ഞു തീരാത്ത കണ്ണുനീരിന്‍റെ അലമുറകളും
പിരിഞ്ഞ ബന്ധങ്ങളുടെ തേങ്ങലുകളും
പരാതിയില്ലാതെ നിരന്തരം ശ്രവിക്കുന്നവൾ

ഭയവും വെറുപ്പും അവജ്ഞയും ഏറ്റുവാങ്ങി
അലയുന്ന ആത്മാക്കൾക്ക് തുണയേകി
മരണം കുശലം പറയുന്നവനെ ഉറ്റു നോക്കി
തീരാത്ത നിരാശയിൽ പുഞ്ചിരി തൂകി

അവളങ്ങനെ ഒറ്റയ്ക്ക് നിൽക്കുമ്പോൾ
നാളെയവൾക്ക് കൂട്ടായുണ്ടാകുക
നീയോ ഞാനോ ആയിരിക്കുമെന്ന സത്യം
നമ്മൾ എന്തേ മറന്നുപോകുന്നു….?


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments