പ്രണയലേഖനം

പ്രണയലേഖനം

പ്രണയലേഖനം പ്രണയലേഖനം എഴുതാനറിയാത്ത ഞാൻ നിനക്കായി ഒരു പ്രണയലേഖനം എഴുതുമ്പോൾഎന്‍റെ മനസ് ശൂന്യമാണ്. കാരണം കൊഴിഞ്ഞുപോയൊരു പ്രണയ നാമ്പിന്‍റെകുഴിമാടത്തിനു അരികെ നിന്നാണ് ഞാനിതെഴുതുന്നത്. നിന്നെയെന്ന് കണ്ടുമുട്ടിയെന്നോഎങ്ങനെ കണ്ടുമുട്ടിയെന്നോ എനിക്കോർമയില്ല. എന്‍റെ ഓർമ്മയിൽ തങ്ങിനിൽക്കുന്നത് നിന്‍റെ ചില വാശികളും, ഇടയ്ക്കിടക്ക് എന്നെ ദേഷ്യം പിടിപ്പിക്കുന്ന നിന്‍റെകുസ്യതികളുമാണ്. അതും ചിലപ്പോൾ എന്‍റെ ഓർമയിൽ നിന്ന് മാഞ്ഞ് പോയേക്കാം.കാരണം കൂട്ടി വയ്ക്കുന്ന ഓർമ്മകൾ വേദനകളുടെ കലവറയാണെന്ന് എന്‍റെ ജീവിതംഒരിക്കലൈന്നെ പഠിപ്പിച്ചു. കാറ്റിൽ പറന്നുപോകുന്ന കരിയിലയെപ്പോലെ എന്നിൽ നിന്നുംപറന്നു പോകാത്തൊരു മനസ് നിനക്കുണ്ടെങ്കിൽ,…

മരണം

മരണം

മരണം മരണം പടിവാതിൽക്കലെത്തിവരവറിയിക്കാൻ വെളിച്ചംമറച്ചെന്‍റെ കണ്ണുകളിൽ ഇരുട്ട് പടർന്നു കയറിയിരുന്നുതുറന്നിട്ട ജനാലപ്പടിയിൽ എന്നെനോക്കിയിരിക്കാറുള്ള കറുത്തപല്ലിയെ കാണാനില്ല, ചിലപ്പോൾഎനിക്ക് വഴിയൊരുക്കാൻപോയതാകാം. എന്‍റെ കൈകളിലെവിയർപ്പിന്‍റെ ചൂടിൽ നിന്നുംകുതറി മാറാറുള്ള ആ പഴയ മഷി-പ്പേനയാരോ ചവിട്ടിപ്പൊട്ടിച്ചിരിക്കുന്നുചിലപ്പോൾ മരണത്തിന്‍റെ കാൽ-പ്പാദങ്ങൾ പതിഞ്ഞതാകാംഅപ്പോഴും ആ ചിതലരിച്ച തട്ടിൻപുറത്ത് തൂങ്ങിയാടുന്ന ഫാനിന്‍റെ കാറ്റിൽഞാനെഴുതാൻ ബാക്കിവച്ചപുസ്തകത്താളുകൾ എന്‍റെയൊപ്പംവരുവാനെന്ന പോലെ അവസാന താൾതിരഞ്ഞ് വേഗത്തിൽ മറിഞ്ഞുകൊണ്ടിരുന്നു………..

ജവളും ഒരമ്മ

ജവളും ഒരമ്മ

ജവളും ഒരമ്മ ഉടലും മനസ്സും കൊതിപ്പിച്ച സ്നേഹത്തിന്‍റെവിയർപ്പിൽ ഒട്ടിക്കിടന്നപ്പൊഴുംആറിയ വിയർപ്പിൽ നിന്നാ സ്നേഹം മറ്റൊരുഉടലിനെത്തേടി അലഞ്ഞപ്പോഴും അറിയാതെ തുടിച്ച പ്രണയ നാമ്പുകൾ നുള്ളിയെടുത്ത്നുരയുന്ന ലഹരിയിൽ തേടിയെത്തിയ കരങ്ങളിൽകുതറിയ മനസ്സും, ഇഴുകിയ ഉടലുംവഴിതെറ്റി വന്ന മാൻപേടയുടെ മിഴികൾ പോലെരണ്ടിടങ്ങളിലായി പാഞ്ഞു നടന്നു നിഴലും നിലാവും ഇണ പിരിഞ്ഞതറിയാതെഅവളുടെ നിദ്രകൾ പകലിനു കടം കൊടുത്തുഅണഞ്ഞ വെട്ടത്തിൽ നിറഞ്ഞ മിഴികളിൽതിമിരം പടർന്നപ്പോൾ ഓർക്കാൻ മറന്ന മുഖങ്ങളിലേതോ ഒന്നിൽ നിന്നും പടർന്നു കേറിയവിഷത്തിൽ നിന്നുമൊരു ബീജമവളിലേക്കുഇത്തിൾക്കണ്ണി പോലെ തുളഞ്ഞിറങ്ങി ഇന്നവൾ രാവുകളെ മറക്കുന്നത്…

എന്തിന് സഖീ..?

എന്തിന് സഖീ..?

എന്തിന് സഖീ..? എഴുതാൻ കൊതിച്ചൊരാ വാക്കുകളിലെങ്ങോമാഞ്ഞു തുടങ്ങിയതോയെന്‍റെ സ്വപ്നംകാണാൻ കൊതിച്ചൊരാ ഇടവഴിയിലെങ്ങോഓടി മറഞ്ഞതോയെന്‍റെ നഷ്ട്ടം നീയൊരു വാക്ക് പറയാതെ ഓടിയകന്നുംഒരനോക്ക് നോക്കാതെ തേടിയലഞ്ഞുംപരിഭവം കൊണ്ടന്‍റെ ഹൃദയത്തിലെങ്ങാമറഞ്ഞിരിന്നത് നോവിന്‍റെ വിത്ത് വിതയ്ക്കാനോ…? രാവിൻ ഈണമായി മുളിയ രാപ്പാടീനീയെന്തിനു വേണ്ടി മിഴിനീർ പൊഴിച്ചുനീയുമെവിടെയെന്നാർത്ത് കരഞ്ഞു തളർ-ന്നുവോ പ്രാണന്‍റെ നോവാകും നിന്റെ സഖി മരണമാം സന്ധ്യയെ പുൽകി രാവിന്‍റെമാറിലായി എരിഞ്ഞടങ്ങാൻ കൊതിച്ചഞാനെന്തിനു വീണ്ടമീ പുലരിയിലൊരുപാഴ്ക്കിനാവായി പുനർജനിച്ചു അറിയില്ല സഖീ എന്തിനെന്നെങ്കിലും എന്‍റെഹൃദയമിടിപ്പൂ നിന്നിലലിയാൻ മാത്രംമരണമായെങ്കിലും വരില്ലേ നീയൊരിക്കലെൻചാരത്തണഞ്ഞെന്നെ എതിരേൽക്കുവാൻ…?

ഭ്രാന്തി

ഭ്രാന്തി

ഭ്രാന്തി നിർവികാരമായ മിഴികളിൽ നോവിന്‍റെകൺമഷി പുരട്ടിയവൾ അലയവേപാതിരാ തെരുവിലവൾ അവൾക്കായൊരുകുഞ്ഞു തുണ്ട് കടലാസ് തിരയവേ പകലിന്‍റെ ചൂടിലവൾ നിന്‍റെ നിറമാർന്നമേനിയിൽ ഭ്രമിക്കാതെ ചിരിക്കവേഭ്രാന്തിയെന്നു വിളിച്ചവനെ കൈകാട്ടി വിളിച്ച-വൾ തന്‍റെ പിച്ചപ്പാത്രമാവനായി നീട്ടവേ പേ പിടിച്ചൊരു നായ പോലുമവളെ തിരിഞ്ഞുനോക്കുവാൻ അറച്ചു നിന്നെങ്കിലുംപേ പിടിക്കാത്ത നമ്മിലെ പകൽമാന്യൻഇരുളിലവളെ പച്ചക്ക് പിച്ചി ചീന്തവേ തെരുവിന്‍റെ നടുവിലായി നീ വെച്ച നിന്‍റെദൈവങ്ങളെന്തേ കണ്ണ് പൊത്താതെ നോക്കിനിന്നവളെ വീണ്ടും വീണ്ടും ഭ്രാന്തിയെന്നു –റക്കെ അലറിവിളിച്ച് രസിച്ചത്….?

മഴ

മഴ

മഴ കരിനീല വാർമുകിൽ കൊണ്ട്അഞ്ജനമെഴുതിയവൾഇളം കാറ്റിനാൽ കാർക്കൂന്തൽവകഞ്ഞൊതുക്കിയവൾപുതുമണ്ണിനെ പുൽകുവാൻ മെല്ലെചാറി തുടങ്ങിയവൾ വരണ്ട വേനലിന്‍റെ വിയർപ്പു ചാലായിഉരുകിയൊലിച്ചവൾനനയാൻ മടിച്ച ചേമ്പിലയെ മൗനിയായിഇറുകെ പുണർന്നവൾവാകച്ചോട്ടിൽ പൂത്ത പ്രണയ നാമ്പുകളെആർദ്രരാക്കിയവൾ ഉണങ്ങിക്കീറിയ മേടകളിൽ ചളുങ്ങിയവറ്റാ കുടങ്ങൾ തീർത്തവൾമൗനം മൂടിയ കടത്തിണ്ണകളിൽ തെരുവിന്‍റെപട്ടിണിക്കോലങ്ങൾ നിറച്ചവൾകുളിക്കടവിൽ അമ്മയുടെ മാറിൽ മയങ്ങിയവളെഅടർത്തുവാൻ പ്രളയം മെനഞ്ഞവൾ നിന്നെ ഞാനെന്തു വിളിപ്പൂ, മഴയെന്നോ,പ്രണയമെന്നോ, ദുരിതമെന്നോഅതോ വശ്യമായി ചിരിച്ചു വഞ്ചിക്കുവാൻവെമ്പുന്ന നിശാ കാമുകിയെന്നോ…?

ഞാനറിഞ്ഞില്ലല്ലോ സഖീ

ഞാനറിഞ്ഞില്ലല്ലോ സഖീ

ഞാനറിഞ്ഞില്ലല്ലോ സഖീ വിരിയും പുക്കളിൽ, കൊഴിയുമിലകളിൽ കണ്ടുവോഎൻ മിഴികൾ പൊഴിക്കും മണിമുത്തുകൾഅരികിലായ്, ദൂര അകലയായ് കാലം തേടിയാഎൻ സ്വപ്നം വെടിഞ്ഞ നിഴലൊച്ചകൾ ഏകാന്ത യാമം പൂക്കും, രാവിന്‍റെ ശോകം കേൾക്കാൻതേടുന്നു ഞാനീ രാവിൽ മായുന്ന ഒമാഹങ്ങൾക്കായ്അലയും നിലാവിൻ മറയും രതിഭാവങ്ങൾകാതിക്കും നിശാഗന്ധി തേടുന്നു നിനക്കായെന്നിൽ തിരയുന്ന കാലത്തിന്‍റെ മറയുന്ന കാലൊച്ചകൾഎരിയുന്ന മൗനം പോലെ പൊഴിഞ്ഞതുംമായുന്ന തിരയുടെ സിരകളിലൊളിപ്പിച്ചു ചിരിയുടെഓളംപോല കിലുങ്ങിത്തെറിച്ചതും നിനക്കായ് അറിയാത പോയീ ഞാനാ വറ്റാത്ത മഴ-ത്തുള്ളികളിൽ മിന്നിമറഞ്ഞതന്തോ അതാണ്ഞാൻ കാതോർത്തിരുന്ന സ്വപ്നങ്ങൾ തൻപുഞ്ചിരിയിൽ കുതിർന്ന…

മഷിത്തണ്ട്

മഷിത്തണ്ട്

മഷിത്തണ്ട് ഇടവപ്പാതിയിലെ കന്നി മഴയിൽ ഋതുമതിയായപുതുമണ്ണിന്‍റെ വശ്യമാം ഗന്ധവുംവിരുന്നെത്തിയ കാറ്റിനെ കണ്ടു പാതി നനഞ്ഞചെമ്പരത്തിയുടെ ലജ്ജയിൽ വാടിയ മുഖവും മഴത്തുള്ളികൾ പടർത്തിയ കണ്മഷിയുടെഇരുളിമയിൽ കറുത്തിരുണ്ട വാനവുംനാട്ടുവഴികളിൽ വാടിത്തളർന്ന ചുണ്ടിൽ കിനിഞ്ഞമഴത്തുള്ളികൾ നുണഞ്ഞ പുൽക്കൊടികളും എഴുത്തുമുറിയുടെ ആദ്യ പടികൾ കയറിയ എന്‍റെവിറയാർന്ന കാലുകൾ ഓടിക്കളിച്ച വഴിയോരങ്ങളും(പ്രണയമകന്ന കണ്ണുകളിൽ വിരഹമെന്നപോലെഎന്‍റെ കയ്യിൽ നനയാതെ സൂക്ഷിച്ച കാലൻകുടയും പിടിവിട്ട വളളിനിക്കർ വലിച്ചു കയറ്റി, കീറിയതോർത്തിൽ വലയിട്ടു പിടച്ച പരൽമീനുകളുംആദ്യം മൊട്ടിട്ട പ്രണയം തോന്നിയ നാളിലവൾ തന്നപുസ്തകത്താളുകളിൽ ഒളിപ്പിച്ച മയിൽപ്പീലിയും ഒരുവാക്ക് പറയാതെ…

നാശം

നാശം

നാശം നാശമേ നീയെന്തിനെന്നെ കൊല്ലാതെ കൊല്ലുന്നുഎണ്ണതീർന്ന കരിവിളക്ക് എരിയുവാൻ ശാഠ്യംപിടിക്കുന്നപോൽ നീയെന്തിനെന്നെ ആളിക്കത്തിക്കുവാൻദാഹിച്ചലയന്നു, നാശമേ ഇല്ല ഞാനിനി ആളിക്കത്തില്ലനിന്‍റെ കരി പുരണ്ട നഖങ്ങൾക്കിടയിൽ ഉണങ്ങിപ്പിടിച്ച എന്‍റെശോഷിച്ച ഹൃദയത്തിലെ ഉണങ്ങിയ രക്തക്കറപോലെൻ ഉണങ്ങിവരണ്ട മിഴിനീർ ചുരണ്ടി മാറ്റി നീയെൻകണ്ണുകൾ പിഴുതെടുത്തുകൊൾക കാരണം അവയിനി ആളിക്കത്തില്ലനാശമേ എന്നരികിൽ വരിക നീയൊരിക്കൽക്കൂടി, എന്‍റെ ഒരിക്കലുംനശിക്കാത്ത ദുഖങ്ങളുടെ വിഴുപ്പുഭാണ്ഡം നീയെടുത്തുകൊൾകപകരമെനിക്ക് തന്നീടുക നിന്‍റെ നശീകരണ ശക്തിയുമതിന്‍റെ പിടിവള്ളിയുംഅതിനാൽ വിശപ്പിന്‍റെ പിടിയിൽ കുതറുന്ന പെറ്റ വയറിനെ എനിക്കൊന്നുദഹിപ്പിക്കണം, നാശമേ നിനക്ക് ഞാൻ പലിശകൂട്ടി തിരികെ…

മരണം

മരണം

മരണം പിറന്നുവീണ നാൾ തന്നെ കുറിച്ചിട്ടതാണൊരുനാളെൻ മിഴികളെന്നോട് പിണങ്ങുമെന്ന്പിണങ്ങിപ്പിരിഞ്ഞു അടഞ്ഞു തുറക്കും മുൻപേപറയാതെ ദൂരക്കോടി അകലുമെന്ന് നാലാളുടെ കയ്യിലെന്തിയെന്നെ ആറടി മണ്ണിലെ-ക്കെടുക്കുമ്പോഴും, മുഖം മൂടി-ചുംബനങ്ങൾ ചൊരിഞ്ഞു കരഞ്ഞുതളർന്നുഉടയോർ വിട ചൊല്ലുമ്പോഴും മൂടിക്കെട്ടിയ ഇരുട്ടിലൊരിത്തിരി പ്രാണവായുവിനായി അലറിക്കരഞ്ഞു പരതുമ്പോഴുംചാറിയ മഴയിൽ നനഞ്ഞൊലിച്ചിറങ്ങിയ പുതുമണ്ണിന്‍റെ ഗന്ധമെന്നെ അലട്ടുമ്പോഴും ഇന്നലെ കൊഴിഞ്ഞ നിന്‍റെ മുഖമെന്‍റെ മുന്നി-ലൊരു വെളിച്ചം പോൽ മിന്നി മറയുമ്പോഴുംഇരുട്ടിന്റെ കോണുകളിലേന്തി വലിഞ്ഞു ഞാനൊരു തുള്ളി ദാഹ ജലത്തിനായി കേഴുമ്പോഴും അറിഞ്ഞിരുന്നില്ല ഞാനെന്നിലെ എന്നെയാരോപറിച്ചെടുത്തു ദൂരേക്കും വലിച്ചെറിഞ്ഞുവെന്ന്!!