ഞാനറിഞ്ഞില്ലല്ലോ സഖീ

ഞാനറിഞ്ഞില്ലല്ലോ സഖീ

ഞാനറിഞ്ഞില്ലല്ലോ സഖീ വിരിയും പുക്കളിൽ, കൊഴിയുമിലകളിൽ കണ്ടുവോഎൻ മിഴികൾ പൊഴിക്കും മണിമുത്തുകൾഅരികിലായ്, ദൂര അകലയായ് കാലം തേടിയാഎൻ സ്വപ്നം വെടിഞ്ഞ നിഴലൊച്ചകൾ ഏകാന്ത യാമം പൂക്കും, രാവിന്‍റെ ശോകം കേൾക്കാൻതേടുന്നു ഞാനീ രാവിൽ മായുന്ന ഒമാഹങ്ങൾക്കായ്അലയും നിലാവിൻ മറയും രതിഭാവങ്ങൾകാതിക്കും നിശാഗന്ധി തേടുന്നു നിനക്കായെന്നിൽ തിരയുന്ന കാലത്തിന്‍റെ മറയുന്ന കാലൊച്ചകൾഎരിയുന്ന മൗനം പോലെ പൊഴിഞ്ഞതുംമായുന്ന തിരയുടെ സിരകളിലൊളിപ്പിച്ചു ചിരിയുടെഓളംപോല കിലുങ്ങിത്തെറിച്ചതും നിനക്കായ് അറിയാത പോയീ ഞാനാ വറ്റാത്ത മഴ-ത്തുള്ളികളിൽ മിന്നിമറഞ്ഞതന്തോ അതാണ്ഞാൻ കാതോർത്തിരുന്ന സ്വപ്നങ്ങൾ തൻപുഞ്ചിരിയിൽ കുതിർന്ന…

മഷിത്തണ്ട്

മഷിത്തണ്ട്

മഷിത്തണ്ട് ഇടവപ്പാതിയിലെ കന്നി മഴയിൽ ഋതുമതിയായപുതുമണ്ണിന്‍റെ വശ്യമാം ഗന്ധവുംവിരുന്നെത്തിയ കാറ്റിനെ കണ്ടു പാതി നനഞ്ഞചെമ്പരത്തിയുടെ ലജ്ജയിൽ വാടിയ മുഖവും മഴത്തുള്ളികൾ പടർത്തിയ കണ്മഷിയുടെഇരുളിമയിൽ കറുത്തിരുണ്ട വാനവുംനാട്ടുവഴികളിൽ വാടിത്തളർന്ന ചുണ്ടിൽ കിനിഞ്ഞമഴത്തുള്ളികൾ നുണഞ്ഞ പുൽക്കൊടികളും എഴുത്തുമുറിയുടെ ആദ്യ പടികൾ കയറിയ എന്‍റെവിറയാർന്ന കാലുകൾ ഓടിക്കളിച്ച വഴിയോരങ്ങളും(പ്രണയമകന്ന കണ്ണുകളിൽ വിരഹമെന്നപോലെഎന്‍റെ കയ്യിൽ നനയാതെ സൂക്ഷിച്ച കാലൻകുടയും പിടിവിട്ട വളളിനിക്കർ വലിച്ചു കയറ്റി, കീറിയതോർത്തിൽ വലയിട്ടു പിടച്ച പരൽമീനുകളുംആദ്യം മൊട്ടിട്ട പ്രണയം തോന്നിയ നാളിലവൾ തന്നപുസ്തകത്താളുകളിൽ ഒളിപ്പിച്ച മയിൽപ്പീലിയും ഒരുവാക്ക് പറയാതെ…

നാശം

നാശം

നാശം നാശമേ നീയെന്തിനെന്നെ കൊല്ലാതെ കൊല്ലുന്നുഎണ്ണതീർന്ന കരിവിളക്ക് എരിയുവാൻ ശാഠ്യംപിടിക്കുന്നപോൽ നീയെന്തിനെന്നെ ആളിക്കത്തിക്കുവാൻദാഹിച്ചലയന്നു, നാശമേ ഇല്ല ഞാനിനി ആളിക്കത്തില്ലനിന്‍റെ കരി പുരണ്ട നഖങ്ങൾക്കിടയിൽ ഉണങ്ങിപ്പിടിച്ച എന്‍റെശോഷിച്ച ഹൃദയത്തിലെ ഉണങ്ങിയ രക്തക്കറപോലെൻ ഉണങ്ങിവരണ്ട മിഴിനീർ ചുരണ്ടി മാറ്റി നീയെൻകണ്ണുകൾ പിഴുതെടുത്തുകൊൾക കാരണം അവയിനി ആളിക്കത്തില്ലനാശമേ എന്നരികിൽ വരിക നീയൊരിക്കൽക്കൂടി, എന്‍റെ ഒരിക്കലുംനശിക്കാത്ത ദുഖങ്ങളുടെ വിഴുപ്പുഭാണ്ഡം നീയെടുത്തുകൊൾകപകരമെനിക്ക് തന്നീടുക നിന്‍റെ നശീകരണ ശക്തിയുമതിന്‍റെ പിടിവള്ളിയുംഅതിനാൽ വിശപ്പിന്‍റെ പിടിയിൽ കുതറുന്ന പെറ്റ വയറിനെ എനിക്കൊന്നുദഹിപ്പിക്കണം, നാശമേ നിനക്ക് ഞാൻ പലിശകൂട്ടി തിരികെ…

മരണം

മരണം

മരണം പിറന്നുവീണ നാൾ തന്നെ കുറിച്ചിട്ടതാണൊരുനാളെൻ മിഴികളെന്നോട് പിണങ്ങുമെന്ന്പിണങ്ങിപ്പിരിഞ്ഞു അടഞ്ഞു തുറക്കും മുൻപേപറയാതെ ദൂരക്കോടി അകലുമെന്ന് നാലാളുടെ കയ്യിലെന്തിയെന്നെ ആറടി മണ്ണിലെ-ക്കെടുക്കുമ്പോഴും, മുഖം മൂടി-ചുംബനങ്ങൾ ചൊരിഞ്ഞു കരഞ്ഞുതളർന്നുഉടയോർ വിട ചൊല്ലുമ്പോഴും മൂടിക്കെട്ടിയ ഇരുട്ടിലൊരിത്തിരി പ്രാണവായുവിനായി അലറിക്കരഞ്ഞു പരതുമ്പോഴുംചാറിയ മഴയിൽ നനഞ്ഞൊലിച്ചിറങ്ങിയ പുതുമണ്ണിന്‍റെ ഗന്ധമെന്നെ അലട്ടുമ്പോഴും ഇന്നലെ കൊഴിഞ്ഞ നിന്‍റെ മുഖമെന്‍റെ മുന്നി-ലൊരു വെളിച്ചം പോൽ മിന്നി മറയുമ്പോഴുംഇരുട്ടിന്റെ കോണുകളിലേന്തി വലിഞ്ഞു ഞാനൊരു തുള്ളി ദാഹ ജലത്തിനായി കേഴുമ്പോഴും അറിഞ്ഞിരുന്നില്ല ഞാനെന്നിലെ എന്നെയാരോപറിച്ചെടുത്തു ദൂരേക്കും വലിച്ചെറിഞ്ഞുവെന്ന്!!

രാത്രിമഴ

രാത്രിമഴ

രാത്രിമഴ പെയ്യുവാനേറെ കൊതിച്ചു ഞാൻ പകലേനിൻ വരണ്ട മാറിൻ ചൂടേറ്റുറങ്ങുവാൻഎങ്കിലും ഓർമ്മകൾ എന്നെ രാവിൻ നെറുകയിൽചുംബിക്കുവാൻ ഏറെ കൊതിപ്പിച്ചുഒരിക്കലൈന്നെ ഇട്ടെറിഞ്ഞ നിലാവുള്ള രാവിനെമറക്കുവാൻ മറവിയെന്നെ അനുവദിക്കായ്കയാൽഞാനറിയാതെ എന്നെയേറെ പ്രണയിച്ച പകലേനിന്‍റെ സ്നേഹമൊരു തരിപോലും അർഹിക്കായ്ക്കാൽഞാനിതാ വീണ്ടും മടങ്ങുന്നു എന്നേക്കുമായിമങ്ങുന്ന കാഴ്ച്ചയെന്ന മരണത്തിന്‍റെ ചൂടിലേക്ക്കാണും നാമൊരിക്കൽ കൂടി നീയിങ്ങു വരും നാളിൽഓർക്കുക മരണം എന്നെയം നിന്നെയും പുണരുമെന്നു…

വെടിക്കെട്ട്

വെടിക്കെട്ട്

വെടിക്കെട്ട് പൂത്ത നോട്ടുകളുടെ പരിഭവം മാറ്റുവാൻഅവരവയെ പടക്കങ്ങളാക്കി പൊട്ടിച്ചു കളിച്ചുഎത്ര പൊട്ടിയിട്ടും പൊട്ടി തീരാത്തവിരസതയകറ്റുവാൻ അവ കുറെ മനുഷ്യശരീരങ്ങളെയും കൂട്ടിന് വിളിച്ചുകൂടെ ചെന്നവരെയൊക്കെ ആലിംഗനംചെയ്തവ പൊട്ടി തിമിർത്തു പെയ്തഇന്ന് ചീഞ്ഞ ശരീരങ്ങൾക്ക് മീതെവിറകടുക്കി ചിതയൊരുക്കുവാൻപൂക്കാത്ത വിയർപ്പു നാറിയ നോട്ടുകൾമത്സരിക്കുമ്പോൾ അടച്ചിട്ട ഇരുട്ടിന്‍റെകോണുകളിൽ നിന്ന് തങ്ങളുടെ ഊഴത്തിനായിപൂത്ത നോട്ടുകൾ നിലവിളിക്കുന്നുണ്ടായിരുന്നുനാളെ വീണ്ടും അവ പൊട്ടിത്തെറിക്കുംനമ്മളിൽ കൂട്ടിനാരെന്ന ചോദ്യം മാത്രം ബാക്കി..?

രണഭൂമി

രണഭൂമി

രണഭൂമി രണമെന്ന വാക്കിന് മരണമെന്ന് വിളിപ്പേരിട്ടതുംമരണമെന്ന വാക്കിലൂടെ നിന്നെയവർ അരിഞ്ഞു-തള്ളിയതും മതമെന്ന വിളിപ്പേരിൽ കോറിയിട്ടവെറിപൂണ്ട ജന്മങ്ങളുടെ നിലക്കാത്ത ചോരക്കൊതി നിലവിളികളെ ലഹരിയായി പ്രണയിച്ചവർസംഗീതം പ്രണയനാമ്പുകൾക്ക് ഉയിരേകും പോൽപ്രാണഭയം നിറഞ്ഞ നിലവിളികൾ അവരുടെകൊലവിളിയുടെ ലഹരികൾക്ക് കരുത്തേകി ഇന്ന് നീ തലയറുത്തും വെടിയുതിർത്തും നേടുന്നനേട്ടങ്ങൾ നിന്‍റെ മക്കളിൽ നീ ചൊരിയുമ്പോൾഓർക്കുക നാളെ നീയരിഞ്ഞ തലകൾക്കു പകരം നീകണികണ്ടുണരുക നിന്‍റെ പ്രിയരുടെ പിടയുന്ന ഉടലാകും കൊല്ലാൻ നിനക്ക് കൂട്ട് നിൽക്കുന്ന മതവും ദൈവവുമെനിക്കു വേണ്ട സോദരാ എനിക്കൊരിത്തിരി മനസുഖംമാത്രം വേണ്ടുവേ ദാനം…

ജനനം

ജനനം

ജനനം ഒരു ഗോളത്തിനുളളിലെ കൂരിരുട്ടിൽഒറ്റയ്ക്ക് നീന്തിത്തുടിച്ചും കാണാത്ത ലോകത്തെനോക്കിച്ചിരിച്ചും ബന്ധനം തെല്ലെതുമില്ലാതെആടിക്കളിച്ചുമൊരിക്കൽ കിടന്നിരുന്നു ഞാൻ അവിടെ നിന്നും കേവലമൊരു നോവിന്‍റെപേരിലെന്നെയാരാ പറിച്ചെടുത്ത് ക്രൂരത തളം കട്ടിയാരീ വിജനമാംദലാകത്തിലേക്ക് വലിച്ചെറിയവേആ നോവിന് ജനനം നൽകിയ പേറ്റുനോ-വെന്നാരോ വിളിക്കുന്നത് കേട്ടു ഞാൻ അപ്പോൾ അലറിക്കരാഞ്ഞൊരാ സ്ത്രീയഅമ്മവയന്ന് വിളിക്കണം എന്നവരന്‍റെകാതിലോതവേ ദാനം കിട്ടിയ പാതിജീവനവർ അപ്പനെന്ന വിളിപ്പേരുമിട്ടു എങ്കിലും എനിക്കെന്തേ അറിയുന്നില്ലീഅപ്പനും അമ്മയും എന്തിനെന്ന എന്‍റെസുന്ദര ലോകത്തുനിന്നുമീ മലിനമാംലോകത്തിലേക്ക് പറിച്ചു നട്ടുവെന്നു അറിയാത്തതൊക്കെയും നല്ലതോ ചീത്തയാഅറിയില്ലെനിക്ക് പക്ഷെ ഒന്നറിയാം അമ്മ-യന്നതാരു നല്ല…

മരണം

മരണം

മരണം ദൂരെയാ മാവിൻ കൊമ്പിലിരുന്നാകാകനറക്കെ അലറിക്കരഞ്ഞത്വിരുന്നുകാരെത്തുവാനാണെന്നു അമ്മപറഞ്ഞതും, മറന്ന് തുടങ്ങിയ ജീവിതയാത്രയിൽ നിന്നറ്റുപായൊരെൻആത്മാവ് തേങ്ങിക്കരഞ്ഞതും എന്‍റെകുഴിയിൽ ഒരുപിടി മണ്ണിടാൻ വന്നണഞ്ഞവിരുന്നുകാരെ കുറിച്ചായിരുന്നെന്നസത്യമറിയും മുൻപേയെൻ ഹൃദയംപണിമുടക്കി നിലച്ചു പോയിരുന്നു.

കൊഴിഞ്ഞൊരു സ്വപ്നം

കൊഴിഞ്ഞൊരു സ്വപ്നം

കൊഴിഞ്ഞൊരു സ്വപ്നം എന്തിനെന്നറിയാതെ ഞാനെന്‍റെ മൗനത്തിൽനിനക്കായൊളിപ്പിച്ച പനിനീർ ദളം പോലെഇരുളിന്‍റെ മാറിൽ നുരയുന്ന ചഷകം പോൽമറഞ്ഞിരുന്നവളെന്നെ ഉറ്റു നോക്കി വിറയാർന്ന കരങ്ങളാൽ ഇറുകെ പുണർന്നൊരുകുഞ്ഞു കത്തിയാലെന്നെയാഞ്ഞു കുത്തുവാൻവേച്ചു പോയ കാലുകൾ പറിച്ചു നട്ടവൾഎന്നിലേക്ക് പാഞ്ഞെടുത്തതും നോക്കി നിൽക്കവേ പാതി പ്രാണൻ വെടിഞ്ഞ് നിലതെറ്റിയ അവളുടെതുളുമ്പിയ മിഴികളിൽ ഞാൻ തേടിയ പകയില്ലപകരം കാമം കടിച്ചു കീറിയ പ്രാണന്‍റെ പാതിവിത്തുകൾ മാത്രമെന്നെ നോക്കി നിലവിളിച്ചു മങ്ങിയ കാഴ്ച്ചയിൽ തടഞ്ഞ എന്‍റെ മുഖവുംഅവൾക്കൊരു പേടി സ്വപ്നമായി മാറിയതെങ്ങനെ –യെന്നറിഞ്ഞപ്പോൾ വൈകിയ തിരിച്ചറിവുകൾക്ക്മുന്നിലവളുടെ…