അറിയുന്നുവോ കുഞ്ഞേ നീ
അറിയുന്നുവോ കുഞ്ഞേ നീ അറിയുന്നുവോ കുഞ്ഞ നീ നിന്‍റെയുള്ളിൽനീയറിയാതെ വാർക്കുന്ന കണ്ണുനീർ തുള്ളികൾഅറിയുന്നുവോ കുഞ്ഞ നിൻ ജന്മവും, അതറിഞ്ഞനിൻ ജനനിയുമൊടുവിൽ നിന്നെ പറിച്ചെറിഞ്ഞതും നിലമറന്നു സുഖം തേടിയവരലഞ്ഞപ്പോൾനില തെറ്റിയ മനസിനെ പിടിച്ചുകെട്ടിയവർനിലക്കാത്ത നിൻ ഹൃദയതാളം വരിഞ്ഞു-കെട്ടുവാൻ നിന്നയറുത്ത് ദൂരെയെറിഞ്ഞതും ന്യായം ചോദിച്ച കാലത്തിനു മുന്നിൽ പൊയ്വാക്കുകൾ കൊണ്ടവർ വേലി തീർത്ത്അമ്മയെന്ന വാക്കിനു രക്തക്കറ ചാർത്തി-കൊടുത്തതുമൊടുവിൽ നീയറിഞ്ഞുവോ കുഞ്ഞേ കൊത്തി നുറുക്കി നിന്നെയൊരു മാംസപിണ്ഡംപോലൊരു ചവറ്റു കൂനയിൽ വിശപ്പ് നാറിയനായ്ക്കൾക്ക് കടിച്ചു കീറാനിട്ടു കൊടുത്തതുംഅറിഞ്ഞുവോ കുഞ്ഞ നീയൊരുമാത്രയെങ്കിലും അവിഹിതമല്ലാത്താരു…