എന്‍റെ ഹൃദയം വല്ലാതെ മിടിക്കുന്നു
എന്‍റെ ഹൃദയം വല്ലാതെ മിടിക്കുന്നു ഓ ഹൃദയമേ നീ എന്തിനു വേണ്ടി ഇങ്ങനെ മിടിക്കുന്നു….എന്‍റെ ഹൃദയ കവാടങ്ങളില്‍ നീ വീണ്ടും വീണ്ടും,മുട്ടുന്നത് എന്തിനു വേണ്ടി……?അവ നിനക്കായി തുറക്കുവാന്‍ എന്‍റെ കരങ്ങള്‍,ആശക്തമാണ്……..നിന്‍റെ ഓരോ ചുവടിലും എന്‍റെ ജീവനാം ചരടിന്‍റെ,കെട്ടുകള്‍ അഴിയുന്നു……അഴിയുന്ന കെട്ടുകള്‍ മുറുക്കുവാനും എന്‍റെ ,കരങ്ങള്‍ ആശക്തം…… നിന്നിലെ ഇടനാഴികളില്‍ ഞാന്‍ പ്രതിഷ്ട്ടിച്ച ,മറ്റൊരു ജീവന്‍……അതും നീ എന്നില്‍ നിന്നും അടര്‍ത്തി മാറ്റിയതെന്തിന്…? ഓ ഹൃദയമേ. നീ എന്തിനു വേണ്ടി ഇങ്ങനെ മിടിക്കുന്നു.തുറന്നു വിട്ടാല്‍ പറന്നു പോകുന്ന നിന്നെ…