നിറമറ്റ സ്വപ്നം

നിറമറ്റ സ്വപ്നം

നിറമറ്റ സ്വപ്നം ഉറയറ്റ മനസിന്‍റെ തേരില്‍ കുതിക്കുന്ന നിറമറ്റ സ്വപ്നമേ നീയെനിക്കിന്നുമന്യ കറയറ്റ സ്നേഹത്തിന്‍ നിറവില്‍ തുളുമ്പുന്നഉയിരറ്റ മൌനമേ നീയെന്‍ ആത്മ മിത്രം പ്രണയം തുളുമ്പുന്ന മൌനമാം തേരിലെന്‍കനവുകള്‍ ഓരോന്നായി ഞാന്‍ പറിച്ചുനട്ടു വേരറ്റ കനവുകള്‍ തേടിയലയുന്ന കൈവിട്ടപ്രണയവും പ്രാണനും പറന്നകന്നു പാറിപ്പറന്നൊടുവിലെന്‍ പ്രാണനും പ്രണയവുമൊരു ചുംബനത്തിന്‍റെ ദൂരത്തിലൊന്നുചേര്‍ന്നു

വയലിനും ജീവിതവും

വയലിനും ജീവിതവും

വയലിനും ജീവിതവും കാല്‍പനികതയുടെ ലോകത്ത് കമ്പികള്‍ പൊട്ടിയ വയലിനില്‍ നിന്നും ഒഴുകിയെത്തിയ അപശ്രുതി പോലെ എന്‍റെ ഹൃദയമിടിപ്പുകള്‍ ഇപ്പോളും ഉച്ചത്തില്‍ മുഴങ്ങുന്നു. പക്ഷെ അതിലെവിടെയോ എന്നോ കേട്ടുമറന്ന അമ്മയുടെ താരാട്ടു പാട്ടിന്‍റെ ഈണമുള്ളത് പോലെ തോന്നി.- -ആ ഈണം മുഴങ്ങിക്കേട്ട ദിക്കിലേക്ക് അനിവാര്യമായ മരണത്തിന്‍റെ കൂരിരുട്ടില്‍ തപ്പിത്തടഞ്ഞ എന്‍റെ കൈകളില്‍ ആധുനികതയുടെ കെട്ടുപിണഞ്ഞ കരിനീല സര്‍പ്പം ദംശിച്ചു.- -സിരകളില്‍ പാഞ്ഞുകയറിയ കൊടും വിഷത്തിനൊപ്പം ഞാനെന്‍റെ ആത്മാവിന്‍റെ രോദനം കേട്ടു. ബന്ധങ്ങളുടെ ബന്ധനത്തില്‍ നിസ്സഹായനായിരുന്ന അതിന്നു എന്നില്‍ നിന്നും…

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ എന്നെ തഴുകി കടന്നു പോയ നിന്‍ മധുര മൊഴികള്‍… എന്നെ കാത്തിരുന്നു കരഞ്ഞു വീങ്ങിയ നിന്‍റെ മിഴികളില്‍ നിന്ന് ഇറ്റ് വീണ പവിഴം തോല്‍ക്കും മിഴിനീര്‍ മുത്തുകള്‍ … നിന്നെ തഴുകിയ മന്ദമാരുതനോട് അലിഞ്ഞു ചേര്‍ന്ന് ചിതറി വീണ നിന്‍ കണ്‍ പീലികള്‍ … എന്നെ കണ്ട മാത്രയില്‍ തുടിച്ച നിന്‍റെ ഹൃദയമിടിപ്പുകള്‍….. എന്‍ വിരല്‍ത്തുമ്പ് പിടിച്ചു എന്നോട് ചേര്‍ന്ന്  നമ്മള്‍ പിന്നിട്ട വഴിയോരങ്ങള്‍ … ഉരിയാടാതെ ഹൃദയങ്ങള്‍ മിഴികളിലൂടെ സംസാരിച്ച ആ മധുര നിമിഷങ്ങള്‍…

മോഹം

മോഹം

മോഹം ഉചിതമാല്ലാത്തത് മോഹിച്ചാലും ഉള്ളിലോതുക്കുകകാരണം ആ മോഹം പ്രകടിപ്പിച്ചാലും ഇല്ലെങ്കിലുംഅതുവഴി കിട്ടണം എന്ന് ആഗ്രഹിച്ചത്‌ എന്തുതന്നെആയാലും അത് വഴുതി പോയിരിക്കും …! നല്ലത് ആണെങ്കിലും ചീത്ത ആണെങ്കിലുംവിധിച്ചത് തേടി വരും, വിധിക്കാത്തത് …!കൊതിപ്പിച്ചു ദൂരേക്ക്‌ പറന്നകലും …! കാണണം എന്ന് തോന്നുമ്പോള്‍ കണ്ണുകള്‍മുറുക്കി അടക്കുക …!കേള്‍ക്കണം എന്ന് തോന്നുമ്പോള്‍ കാതുകള്‍കൊട്ടിയടക്കുക …!അറിയണം എന്ന് തോന്നുമ്പോള്‍ ഹൃദയംനിശബ്ദമാക്കുക …! പാറി പറക്കുന്ന അപ്പൂപ്പന്‍ താടി പോല്‍.നിശബ്ദതയില്‍ ലയിച്ചു ……ഏകാന്തത നല്‍കുന്ന ലഹരിയില്‍ സ്വയംഇല്ലാതാകുക …! സര്‍വ്വവും ദഹിപ്പിക്കുന്ന അഗ്നിയില്‍…

ഏന്‍റെ ജീവിതനൗക

ഏന്‍റെ ജീവിതനൗക

ഏന്‍റെ ജീവിതനൗക അതെ ഒന്നുമറിയാത്ത ആ പ്രായത്തില്‍ , എന്‍റെ ജീവിതമാകുന്ന നൌകായും. സ്വപ്നങ്ങളും, ആഗ്രഹങ്ങളും, എന്‍റെ ഭാവിയും ഒക്കെയാകുന്ന  ആ തുഴയും എന്‍റെ കൈകളിലേക്ക് കിട്ടുമ്പോള്‍. എങ്ങനെ, എങ്ങോട്ട് എന്നറിയാതെ ഞാന്‍ തുഴഞ്ഞു തുടങ്ങുമ്പോള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു അന്ത്യമാവും എന്‍റെ  യാത്രക്ക് ഒടുവില്‍  ഉണ്ടാകുക എന്ന്. അങ്ങനെ എന്‍റെ ജീവിതമാകുന്ന നൗകയില്‍ ഞാന്‍ ആദ്യം തനിച്ചു യാത്ര തുടങ്ങിയെങ്കിലും. ഓരോ കടവിലും വച്ച് ആരൊക്കെയോ  എന്‍റെ വള്ളത്തില്‍  കയറി തുടങ്ങി. അതില്‍ ചിലര്‍…

ഒരിക്കല്‍ക്കൂടി പുഞ്ചിരിക്കുമോ

ഒരിക്കല്‍ക്കൂടി പുഞ്ചിരിക്കുമോ

ഒരിക്കല്‍ക്കൂടി പുഞ്ചിരിക്കുമോ ആ നിലാവുള്ള രാത്രിയില്‍ അങ്ങകലെ മിന്നിയും തെളിഞ്ഞും കത്തിക്കൊണ്ടിരുന്ന വഴി വിളക്കില്‍ നിന്നും ചിതറിയെത്തിയ അരണ്ട വെളിച്ചത്തില്‍ ഞാനവന്‍റെ മുഖം കണ്ടു. രാത്രിയുടെ മനം മടുപ്പിക്കുന്ന എക്കാന്തതയിലും അവന്‍ മയങ്ങുകയാണ്. പെയ്തൊഴിഞ്ഞ മഴയുടെ വിടവാങ്ങലില്‍ മനം നൊന്ത മേഘശകലങ്ങളുടെ നെടുവീര്‍പ്പെന്നോണം പതിഞ്ഞ ശബ്ദത്തില്‍ മുഴങ്ങിയഇടി നാദവും. അതിനു വഴിതെളിക്കാനെന്ന പോലെ മിന്നിത്തെളിഞ്ഞ കൊള്ളിയാനും അവന്‍റെ സുഖനിദ്രയെ ലവലേശം ബാധിച്ചില്ല. രക്തദാഹിയായി അതിലെ പാറി നടന്ന ഒരു കൊതുക്, തന്‍റെ ദാഹ ശമനത്തിനായി അവന്‍റെ നെറ്റിയില്‍…

എന്തിനുവേണ്ടി…?

എന്തിനുവേണ്ടി…?

എന്തിനുവേണ്ടി…? ”’ ഞാനൊരിക്കല്‍ കേള്‍ക്കണം എന്നാഗ്രഹിച്ചആ ഗാനത്തിന്‍റെ ശ്രുതിയായി നീയെന്നിലേക്ക്ഒഴുകിയെത്തി, ഞാന്‍ പോലുമറിയാതെഒടുവില്‍ ആ ഗാനം മുഴുമിപ്പിക്കാതെ നീ -എന്നില്‍ നിന്നും പറന്നകന്നു ”’ എന്തിനുവേണ്ടി…?

എന്നെ മയക്കിയ ആ പുഞ്ചിരി

എന്നെ മയക്കിയ ആ പുഞ്ചിരി

എന്നെ മയക്കിയ ആ പുഞ്ചിരി ഒരു നിലാവ് പെയ്യുന്ന രാത്രിയിലാണ് ഞാനവളെ ആദ്യമായി കണ്ടത്. ആ വഴിവിളക്കിന്‍റെ ചുവട്ടില്‍ അവള്‍ ബസ്‌ കാത്ത് നില്‍ക്കുകയായിരുന്നു. പുഞ്ചിരി തുളുമ്പി നില്‍ക്കുന്ന ചുണ്ടുകള്‍, പക്ഷെ ആ പുഞ്ചിരിയിലൂടെ അവള്‍ എന്തൊക്കെയോ മറക്കുന്നുണ്ടെന്നു തോന്നി. ആ പുഞ്ചിരിയാണ് ഇന്നത്തെ എന്നെ ഞാനാക്കി മാറ്റിയത്. അതൊരു ബസ്‌ സ്റ്റോപ്പ്‌ ആയിരുന്നു. അവിടെ കുറച്ചു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാവില്‍ നക്ഷത്രങ്ങല്‍ക്കിടയിലെ ചന്ദ്രബിംബം എന്നപോലെ അവളുടെ പുഞ്ചിരി മുന്നിട്ടു നിന്നു. ഞാനവളുടെ അരികില്‍ പോയി…

ഒരിക്കലും ചതിക്കാത്തവള്‍

ഒരിക്കലും ചതിക്കാത്തവള്‍

ഒരിക്കലും ചതിക്കാത്തവള്‍ മുന്‍ ജന്മങ്ങളും, വരും ജന്മങ്ങളും ഉണ്ടെന്നു പറയുന്നതില്‍ എനിക്ക് വിശ്വാസമില്ല. ആകെയുള്ളത് ഒരേയൊരു ജീവിതം. കാത്തിരിക്കുന്നതോ ഒരേയൊരു മരണം. ആ ചെറിയ ഇടവേളയില്‍ പലരെയും കണ്ടുമുട്ടുന്നു, പലരോടും സംസാരിക്കുന്നു, പലരെയും ഇഷ്ട്ടപ്പെടുന്നു, പലരെയും വെറുക്കുന്നു, പലരെയും തല്ലുന്നു, പലരുടെ കയ്യില്‍ നിന്നും തല്ലുകൊള്ളുന്നു. പക്ഷെ ഒരാളെ മാത്രം പ്രണയിക്കുന്നു. എന്ത്കൊണ്ട് ആ ഒരേ ഒരു പ്രണയം മരണത്തോട് തോന്നിക്കൂടാ. ഞാനിത് പറയുമ്പോള്‍ പല ” പോസിറ്റീവ് ” ബുജികളും എന്നെ ചാടിക്കടിക്കാന്‍ വരും. പക്ഷെ…

ആരുമില്ല

ആരുമില്ല

ആരുമില്ല  കവിതകള്‍ എന്‍റെ കണ്ണുകളെ ഈറനണിയിക്കുന്നു, വാക്കുകള്‍ നഷ്ട്ടപ്പെട്ടു , ഹൃദയം ശൂന്യമായി ഞാനിന്നീ കുന്നിന്‍റെ മുകളില്‍ നില്‍ക്കുന്നു എന്‍റെ മുന്നില്‍ രണ്ടു പാദം ദൂരം മാത്രം മരണം എന്ന നിത്യ സത്യത്തിലേക്ക്……!!! എങ്കിലും പ്രതീക്ഷയോടെ തിരിഞ്ഞു നോക്കി ആരെങ്കിലും ഒന്ന് വിളിക്കുന്നുണ്ടോ എന്ന്……! പക്ഷെ ആരുമില്ല..!! അപ്പോള്‍ പോകാം അല്ലെ