അവളെ ഞാന്‍ കൊന്നു

അവളെ ഞാന്‍ കൊന്നു

അവളെ ഞാന്‍ കൊന്നു ഒരു മരണം അനിവാര്യമാണെന്ന് തോന്നിയപ്പോള്‍ എഴുതി പൂര്‍ത്തിയാക്കാത്ത എന്‍റെ കഥയിലെ നായികയെ ഞാന്‍ മരണത്തിനു വിട്ടുകൊടുത്തു…….. ക്ലാര , അവളെനിക്കു ആരൊക്കെയോ ആയിരുന്നു………!!! ഒരമ്മ, പെങ്ങള്‍, സുഹൃത്ത്‌, വഴികാട്ടി, കാമുകി, ഇതിലവള്‍ എനിക്ക് ആരായിരുന്നുവെന്ന് എനിക്കിപ്പോളും അറിയില്ല പക്ഷെ ഞാനവളെ കൊന്നു. എഴുതി തുടങ്ങിയപ്പോള്‍ തോന്നാതിരുന്ന അടുപ്പം, എഴുതി എഴുതി അവളെ മരണത്തിനു വിട്ടു കൊടുത്തപ്പോള്‍ തോന്നുന്നു. അങ്ങനെ എഴുതി പൂര്‍ത്തിയാക്കാത്ത എന്‍റെ ഭ്രാന്തന്‍ ചിന്തകളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി….!!!

നിലാമഴ

നിലാമഴ

നിലാമഴ എന്‍റെ മുറിയുടെ അരികിലെ ജനാല കമ്പികളിലൂടെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളില്‍ വിഷാദം നിറഞ്ഞൊരു മുഖം തെല്ലിട ഞാന്‍ കണ്ടു. ആ മിഴികള്‍ എന്തിനോവേണ്ടി പരതി നടക്കുന്നുണ്ടായിരുന്നു. പക്ഷെ ഇന്നലകളാ മിഴികള്‍ക്ക് സമ്മാനിച്ച നീയെന്ന സത്യവും, ആ മുഖത്തെ മായാത്ത പുഞ്ചിരിയും എന്നെന്നേക്കുമായി ഓടിമറഞ്ഞിരുന്നു, അങ്ങ് ദൂരെ ഇരുട്ടിന്‍റെ ലോകത്ത് തന്‍റെ ഉടമക്കായ് വിരുന്നൊരുക്കാന്‍…!!! ”(മഴ പെയ്യുന്ന എല്ലാ രാവുകളിലും ഞാന്‍ വരും, മഴയെ പ്രണയിക്കുന്ന നിലാവായി)”

പുഞ്ചിരി

പുഞ്ചിരി

പുഞ്ചിരി ജീവിത്തിന്‍റെ രുചി ഉപ്പുരസമാണ്‌. പുറമേ നിന്ന് നോക്കുമ്പോള്‍ കാണുന്ന ഓരോ ചിരിയുടെ പുറകിലും ചുടു കണ്ണുനീരിന്‍റെ നനവുണ്ടാകും. ആ രുചി അറിയാത്തവന്‍ മനുഷ്യനല്ല, കാരണം അതാണ്‌ ജീവിതം. പ്രിയ സുഹൃത്തേ ഇതാ നിനക്ക് ഞാനെന്‍റെ പുഞ്ചിരി സമ്മാനമായി തരുന്നു കാരണം എനിക്ക് നിന്‍റെ ചുണ്ടുകളിലെ പുഞ്ചിരിയായി ജീവിക്കാനാണിഷ്ട്ടം. പക്ഷെ അത് നിനക്കൊരു ബാധ്യതയായി തോന്നുമ്പോള്‍ ചവറ്റുകുട്ടയിലേക്ക് വലിചെറിയാതെ നീയെന്‍റെ കല്ലറയില്‍ വന്ന് തിരിച്ചു തന്നോളൂ. എന്തെന്നാല്‍ ഞാനെന്‍റെ ജീവന്‍ ത്യജിച്ചാണ് ആ പുഞ്ചിരി നിന്‍റെ ചുണ്ടുകളിലേക്ക്…

എന്‍റെ പ്രണയം

എന്‍റെ പ്രണയം

എന്‍റെ പ്രണയം നവമ്പറിലെ ഒരു സായാഹ്നത്തിലാണ് നിന്നെ ഞാനാദ്യമായി കാണുന്നത്. ആരോടോ ഉള്ള ദേഷ്യം തീര്‍ക്കാനെന്നപോലെ ഒരിളം കാറ്റിന്‍റെ അകമ്പടിയോടുകൂടി പെയ്തിറങ്ങിയ ചാറ്റല്‍ മഴയില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിച്ച നിന്നെ ശല്യപ്പെടുത്തിക്കൊണ്ട് പാറി പറന്ന നിന്‍റെ മുടിയാണ് ആദ്യമെന്‍റെ കണ്ണില്‍ പെട്ടത്. പിന്നീട് ആ മുടിയുടെ ഉടമയെ തേടിയെത്തിയ എന്‍റെ നോട്ടം നിന്‍റെ വിഷാദം നിറഞ്ഞ കണ്ണുകളിലെത്തി നിന്നു. ബാംഗ്ലൂര്‍ സിറ്റിയിലെ ഒരു ഉദ്യാനത്തിനോട് ചേര്‍ന്നുള്ള ബസ് സ്റ്റോപ്പില്‍ നിന്നുകൊണ്ട് നിന്‍റെ കണ്ണുകള്‍ ആരെയോ തേടുന്നുണ്ടായിരുന്നു. ഒരുപക്ഷെ…

സുഹൃത്ത്

സുഹൃത്ത്

സുഹൃത്ത് -ശോക ഭാവത്തില്‍ വിസയെന്ന പുതിയ കാമുകിക്കായി കാത്തിരുന്ന്, വിസ വന്നപ്പോള്‍ ആക്രാന്തത്തോടെ ഗള്‍ഫിലേക്ക് പുറപ്പെട്ട് ഒടുവില്‍ മരുഭൂമിയിലെത്തി ഏതാണ്ട് കളഞ്ഞുപോയ അണ്ണാനെ പോലെ ഗൂഗിളില്‍ കൂടി കേരളം കണ്ട് ഓര്‍മ്മകള്‍ അയവിറക്കി ജീവിക്കുന്ന ഒരു പ്രവാസിയുടെ മനസോടെ ജീവിതത്തില്‍ ഒറ്റയ്ക്ക് പകച്ചുനിന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്- -അന്ന് ഞാനെവിടെ തിരിഞ്ഞ് നോക്കിയാലും ഗൃഹാതുരത്വം എന്ന ഭീകരജീവി എന്നെ പല്ലിളിച്ചു കാണിക്കുമായിരുന്നു. ഒരു കൂട്ടം ബന്ധങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് മനസിലൂടെ പലവുരി പ്രവാസ ജീവിതം നയിച്ച എന്‍റെ…

വരൾച്ച

വരൾച്ച

വരൾച്ച പകയോടെ പാഞ്ഞെടുത്ത ഇളം കാറ്റൊരുഇലയെ പുൽകുവാൻ പരക്കം പായവേ.കത്തുന്ന വെയിൽ ചുരണ്ടിയെടുത്ത വരണ്ടമാറിലെ വിള്ളലിൽ നിന്നൊരു ഞരക്കം കേട്ടു അകലെ നിന്നൊരുനോക്ക് നോക്കി പുച്ഛിച്ചൊരുമേഘവും. അരികിലൂടെ പാഞ്ഞ വഴിയിൽവിസ്സർജിച്ചൊരുതുള്ളി തന്നു ദാഹമാകറ്റിയൊരുമുഷികന്റെ വാലിൽ തൂങ്ങിയ ചോനലുറുമ്പുംതേടിയത് പെയ്യാൻ മടിക്കുന്ന മഴയെത്തന്നെയോ അങ്ങകലെ എരിഞ്ഞടങ്ങിയ ശ്മശാന മൂകതയിൽനിന്ന് പുറത്തേക്കു കുതറിയിറങ്ങിയ ആത്മാവുംദാഹമകറ്റാൻ കൊതിപൂണ്ട തീക്കനലുകളുംഒളികണ്ണിട്ടോടിമറഞ്ഞ മഴയെ പ്രാകിവിളിച്ചു രാവിന്‍റെ മറവിൽ ജാരനെന്ന പോലെ പുഞ്ചിരിതുകിയ നിലാവത്ത് വിണ്ണിന്റെ മടിത്തട്ടിൽ കാമംനുകർന്ന മഴയുടെ ആലസ്യത്തിൽ വെന്തുരുകുന്നജനനിയൊടുവിൽ കണ്ണുനീർ പൊഴിച്ച്…

മഴ വരും വഴിയെ

മഴ വരും വഴിയെ

മഴ വരും വഴിയെ മഴ വരും വഴിയെ കിലുങ്ങിയ നിൻകൊലുസിന്‍റെ മണികളുടെ നാദം പോൽചിന്നിച്ചിതറിയ മഴത്തുള്ളികളെൻ ഹൃദയ–ത്തിലൊരു പാട്ടിന്റെ ഈണമായി തെന്നിക്കളിച്ചു കടക്കണ്ണെറിഞ്ഞ നിൻ മിഴികളിലെയഗ്നിപോലൊരു കൊള്ളിയാനെന്‍റെ ഇടനെഞ്ചിലേ –ക്കെയ്ത ശരമായാ മഴയുടെ നോട്ടവുമറിയാതെപൊഴിഞ്ഞ നിൻ പുഞ്ചിരിയുമെന്നെ ഭ്രാന്തനാക്കി മഴ പൊഴിച്ച കണ്ണുനീർ തളം കെട്ടിയ നിൻകാൽപ്പാടുകളോരോ യുഗം പോലെന്നിൽനിന്നുമോടി മറയവേ പിൻവിളിക്കായികൊതിച്ച മനസതിൽ മുങ്ങിത്താണുപോയ് അപ്പോഴങ്ങു ദൂരെ നിന്നൊരു രാക്കിളി തന്റെതകർന്ന കൂടിനെനോക്കി നെടുവിർപ്പിടവേനനഞ്ഞൊട്ടിയ ചിറകുകൾക്കുള്ളിൽ ഒളിപ്പിച്ചകുരുന്നുകളടുത്ത മഴക്കായകലേക്ക് കാതോർത്തു…..

അമ്മ

അമ്മ

അമ്മ നിന്‍റെ അധിക്ഷേപങ്ങളിൽ തളർന്ന്കുമ്പിട്ട മുഖം തെല്ലൊന്നുയർത്താതെതേങ്ങുന്ന ഹൃദയം ഇരുട്ടിലാഴ്ത്തിഒഴുകുന്ന കണ്ണുനീർ തുടച്ചുനീക്കിവിശന്നാട്ടിയ വയറിനെ മറന്നാളിച്ച്വിയർപ്പിൽ കുതിർന്ന നാട്ടുകൾനിവർത്തിയടുക്കിയത് നിന്നിലേക്ക് നീട്ടിപുഞ്ചിരി വിതറി വാത്സല്യം ചൊരിഞ്ഞാ –പുഞ്ചിരിയിലൊരാഴിയാളം മിഴിനീരാളിപ്പിച്ച്നിന്നെ സ്നേഹിക്കുന്ന ഒരേയൊരു മുഖമേയുള്ളൂ… “ആ മുഖമാണ് നിന്‍റെയമ്മ!”

കഥ പറയുന്ന ചിത്രം!

കഥ പറയുന്ന ചിത്രം!

കഥ പറയുന്ന ചിത്രം! വിശപ്പടക്കാന്‍ സ്നേഹം വിറ്റ് സ്നേഹം വാങ്ങി പോയവരെ ദയനീയമായി നോക്കുന്ന കുട്ടി. സ്നേഹം ഇന്നൊരു വെച്ചുവാണിഭ ചരക്കാണ്. വില്‍ക്കുന്നവനും വാങ്ങുന്നവനും അതെന്താണെന്ന് അറിയില്ല. വില്‍ക്കുന്നവന്‍ കിട്ടിയ ലാഭത്തിന്‍റെ കണക്കെടുക്കുമ്പോള്‍ വാങ്ങിയവന്‍ അതൊരു അലങ്കാരവും മൂടുപടവുമായി മുഖത്തണിയുന്നു. മാതൃസ്നേഹം വരെ വാടകയ്ക്ക് കിട്ടുന്ന ഈ ലോകത്തില്‍ സ്നേഹത്തെക്കുറിച്ച് പുലമ്പുന്നവനാണ് വിഡ്ഢി– ————-വില പേശപ്പെടുന്ന സ്നേഹബന്ധങ്ങള്‍ ആവര്‍ത്തന വിരസമാകുന്നു എന്നൊരു വിഡ്ഢി————

പിണങ്ങരുത് മരണമേ…….!!!

പിണങ്ങരുത് മരണമേ…….!!!

പിണങ്ങരുത് മരണമേ…….!!!  –വാക്ക് മാറ്റി ചതിച്ചിട്ടില്ല ഞാന്‍ നിന്നെ, സമയമെന്നില്‍ നിന്നകന്നു മാറിക്കൊണ്ടേയിരിക്കുന്നു. നീ തുറന്നിട്ട വാതിലിലൂടെ ഉടന്‍ വരും ഞാന്‍ നിന്നെ പുല്‍കാന്‍.- -അന്നെന്‍റെ ഹൃദയം നിന്നില്‍ നിലയ്ക്കും, എന്‍റെ ശ്വാസം നിന്നിലലിയും, എന്‍റെ ഓര്‍മ്മകളും എന്നോടോത്ത് കുഴിച്ചു മൂടപ്പെടും- -അന്നെനിക്കായ് നീ മഴ പൊഴിക്കണം, എന്‍റെ കുഴിമാടത്തിനാരുകില്‍ എന്‍റെ ഓര്‍മ്മകള്‍ എന്‍റെ കല്ലറയുടെ ചുറ്റും ഗുല്‍മോഹര്‍ മരങ്ങളായി പൊട്ടി മുളയ്ക്കും.- -വാകപ്പൂക്കള്‍ നിന്നിലേക്ക് ചുവപ്പ് ചാര്‍ത്തി പൊഴിഞ്ഞു വീഴുമ്പോള്‍ എന്‍റെ ഹൃദയം വീണ്ടും മിടിച്ച് തുടങ്ങാതെ നിന്നിലേക്ക് ചേര്‍ത്ത്…